Event More NewsFeature NewsNewsPoliticsPopular NewsUncategorized

തൃശ്ശിലേരി പകൽവീട്ടിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും യോഗ പരിശീലനവും സംഘടിപ്പിച്ചു

തൃശ്ശിലേരി: ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആയുഷ് പി.എച്ച്.സി ആലത്തൂർ, ആയുഷ് ഗ്രാമം മാനന്തവാടി എന്നിവയുടെ സംയുക്ത സഹകരണത്തോടെ 11-ാമത് ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു. “ആരോഗ്യകരമായ നാളേയ്ക്കായി ആയുർവേദം” എന്ന സന്ദേശമുയർത്തി തൃശ്ശിലേരി പകൽവീട്ടിൽ വെച്ച് നടന്ന പരിപാടിയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്, ആരോഗ്യ ബോധവൽക്കരണ ക്ലാസ്, യോഗ പരിശീലനം, പോസ്റ്റർ പ്രകാശനം എന്നിവ നടന്നു. വാർഡ് വികസന കൺവീനർ പി.വി. സ്കറിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തിരുനെല്ലി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ പ്രമോദ് കെ.എ ഉദ്ഘാടനം ചെയ്തു. തിരുനെല്ലി എ.പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ദീപശ്രീ എ.എസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ആയുഷ് ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ് മുഖ്യ ആയുർവേദ ദിന സന്ദേശം നൽകി. ചടങ്ങിൽ ജയപാലൻ മാസ്റ്റർ, തൃശ്ശിലേരി എം.എൽ.എസ്.പി ദീപ ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് പൊതുജനങ്ങൾക്കായി യോഗ പരിശീലനവും സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു. ആയുഷ്ഗ്രാം അറ്റെൻഡർ ബിബിൻ പി.എഫ്, എ.പി.എച്ച്.സി അറ്റെൻഡർ അസീത ബാലൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആയുഷ് ഗ്രാമം യോഗ ഡെമോൺസ്ട്രേറ്റർ അശ്വതി വി. ചടങ്ങിന് നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *