മാനന്തവാടി ക്ഷീരസംഘത്തിൽ പാലളന്ന കർഷകർക്ക് 35.88 ലക്ഷം രൂപ ക്ഷീരകർഷകയ്ക്കുള്ള വീടിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന്
മാനന്തവാടി: കഴിഞ്ഞ ഏപ്രിൽ മുതൽ ജൂലായ് വരെ
മാനന്തവാടി ക്ഷീരസംഘത്തിൽ പാലളന്ന കർഷകർക്ക് ഓണത്തിനു മുന്നോടിയായി ഇൻസന്റീവ് നൽകും. ലിറ്ററിനു ഒരു രൂപ നിരക്കിൽ ആകെ 23.8 ലക്ഷം രൂപ പ്രോത്സാഹനവിലയായി നൽകും. ജൂൺ മാസത്തിൽ പാലളന്ന കർഷകർക്ക് ലിറ്ററി നു രണ്ടു രൂപ നിരക്കിൽ മിൽമ 12 ലക്ഷം രൂപയും നൽകും. 35.88 ലക്ഷം രൂപയാണ് എല്ലാ കർഷകർക്കുമായി ലഭിക്കുക. കഴിഞ്ഞ സാമ്പത്തികവർഷം ആറു മാസക്കാലയളവിൽ പാ ലളന്ന, ക്ഷീരകർഷക ക്ഷേമ നിധി ബോർഡിൽ അംഗമായ
850 കർഷകർക്ക് ക്ഷീരകർ ഷക ക്ഷേമനിധി ഓണമധുരം പദ്ധതിയിൽ ഉൾപ്പെടുത്തി 750 രൂപയും നൽകും.
ക്ഷീരസംഘത്തിൽ പാലള ക്കുന്ന പയ്യമ്പള്ളി മുട്ടങ്കരിയിൽ ഓണത്തിന് മിൽമ നിർമിച്ചു നൽകുന്ന വീടിന്റെ പ്രവൃത്തി ഉദ്ഘാടനം ഇ്ന്നഉച്ചയ്ക്ക് രണ്ടിനു ക്ഷീരസംഘം ഹാളിൽ നടത്തും. മിൽമ ചെയർമാൻ കെ.എസ്. മണി പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കും. മാന ന്തവാടി നഗരസഭാധ്യക്ഷൻ ജേ ക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. ക്ഷീരസംഘം പ്രസി ഡന്റ് സണ്ണി ജോർജ്, ഡയറക്ടർ മാരായ പി.ടി. ബിജു, ഗിരിജ മഠ ത്തിൽ സെക്രട്ടറി എം.എസ്. മഞ്ജുഷ എന്നിവർ പത്രസമ്മേള നത്തിൽ പങ്കെടുത്തു.
