Feature NewsNewsPopular NewsRecent News

കത്തോലിക്ക കോൺഗ്രസ് പതാക പ്രയാണത്തിന് സ്വീകരണം നൽകി

കൽപറ്റ: ഇറ്റലിയിലെ റോമിൽ ഒക്ടോബർ 19 മുതൽ 23 വരെ നടക്കുന്ന കത്തോലിക്കാ കോൺഗ്രസ് അന്തർദേശീയ നേതൃസംഗമത്തിൻ്റെ സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയുടെ പ്രയാണത്തിന് മാനന്തവാടി രൂപതയുടെ സ്വീകരണം ചെന്ദലോട് സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ നൽകി.
കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടു കാവുങ്കൽ ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ നിന്ന് പതാക ഏറ്റുവാങ്ങി. രൂപത പ്രസിഡൻ്റ് ജോൺസൺ തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു.

കത്തോലിക്ക കോൺഗ്രസ് പ്രവർത്തിക്കുന്ന 52 രാജ്യങ്ങളിലൂടെ പ്രയാണം ചെയ്താണ് പതാക ഇന്ത്യയിൽ എത്തിച്ചേർന്നത്. ഇന്ത്യയിലെ വിവിധ രൂപതകളിൽ പ്രയാണം ചെയ്യുന്ന പതാക ഒക്ടോബർ 19ന് റോമിൽ എത്തിച്ചേരും.

. ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 200 ഓളം പ്രതിനിധികൾ റോമിലെ സമ്മേളനത്തിൽ പങ്കെടുക്കും. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് അടക്കം 15 ബിഷപ്പുമാരും പങ്കെടുക്കുന്ന സമ്മേളനത്തിൽ ആഗോള കത്തോലിക്കാ സഭയുടെ തലവൻ പോപ്പ് ലെയോ പതിനാറാമൻ മാർപാപ്പ സന്ദേശം നൽകും. മാനന്തവാടി രൂപതയിൽ നിന്ന് രൂപതാ പ്രസിഡൻ്റ് ജോൺസൺ തൊഴുത്തുങ്കൽ , ഗ്ലോബൽ വൈസ് പ്രസിഡൻ്റ് കെ പി സാജു കൊല്ലപ്പള്ളി , ഗ്ലോബൽ വനിതാ ഫോറം കൺവീനർ അഡ്വ. ഗ്ലാഡിസ് ചെറിയാൻ രുപത സെക്രട്ടറി മോളി മാമൂട്ടിൽ എന്നിവർ പങ്കെടുക്കും.

പതാക പ്രയാണ സീകരണയോഗത്തിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി ജോസുകുട്ടി ഒഴുകയിൽ, വൈസ് പ്രസിഡൻ്റുമാരായ ബെന്നി ആൻ്റണി , കെ പി സാജു കൊല്ലപ്പള്ളി ,ട്രഷറർ സജി ഫിലിപ്പ്, സാജു പുലിക്കോട്ടിൽ,മോളി മാമൂട്ടിൽ, സജി ഇര മുണ്ടെക്കൽ ,ജോർജ് ചെന്നലോട് ,ഷിജു കാരുണ്യമാത, ബെന്നി എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *