Event More NewsFeature NewsNewsPoliticsPopular NewsRecent News

ഫിറ്റ്നസ് പരിശോധനയ്ക്ക് എച്ച്.എസ്.ആർ.പി നിർബന്ധം; പഴയ വാഹന ഉടമകൾ ശ്രദ്ധിക്കണം

മാനന്തവാടി: വാഹനങ്ങളുടെ ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് (എച്ച്.എസ്.ആർ.പി) സംബന്ധിച്ച നിബന്ധനകൾ കർശനമാകുന്നു. പ്രത്യേകിച്ച് 2019 ഏപ്രിൽ 1ന് മുമ്പ് രജിസ്റ്റർ ചെയ്‌ത ട്രാൻസ്പോർട്ട് വാഹനങ്ങൾ ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുമ്പോൾ എച്ച്.എസ്.ആർ.പി നിർബന്ധമാണ്. ഓട്ടോമാറ്റിക് ടെസ്റ്റിങ് സ്റ്റേഷൻ (എടിഎസ്) വഴിയുള്ള ഫിറ്റ്നസ് പരിശോധനയ്ക്കാണ് പ്രധാനമായും ഈ നിബന്ധന ബാധകമാകുന്നത്. പുതിയ വാഹനങ്ങളിൽ എച്ച്എസ്ആർപി നേരത്തെ തന്നെ നിർബന്ധമായിരുന്നെങ്കിലും, പഴയ വാഹനങ്ങളിൽ ഇത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കേരളത്തിലും ശക്തമാക്കിയിരിക്കുകയാണ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയ സേവനങ്ങൾക്കായി എത്തുന്ന വാഹന ഉടമകൾ ഒടഞജ സംബന്ധിച്ച നിബന്ധനകൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.

പഴയ വാഹനങ്ങൾക്കും HSRP ലഭ്യമാക്കുന്നതിനുള്ള ഓൺലൈൻ ബുക്കിങ് സൗകര്യം ഇപ്പോൾ ഒരുക്കിയിട്ടുണ്ട്. 2019 ഏപ്രിൽ 1ന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹന ഉടമകൾക്ക് വാഹനത്തിന്റെ വിവരങ്ങൾ നൽകി HSRP ബുക്ക് ചെയ്യാനും, അംഗീകൃത ഡീലർ പോയിൻ്റിൽ പ്ലേറ്റ് ഘടിപ്പിക്കാനും കഴിയും.

HSRP ഘടിപ്പിക്കുന്നതിനായി വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ, ചേസിസ് നമ്പർ തുടങ്ങിയ വിവരങ്ങൾ ആവശ്യമാണ്. ബുക്കിങ് പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന അപ്പോയിന്റ്മെന്റ്റ് പ്രകാരം ഡീലർ പോയിന്റിൽ എത്തി പ്ലേറ്റ് ഘടിപ്പിക്കാം. HSRP ഘടിപ്പിക്കുന്നതിനുള്ള ചെലവ് വാഹനത്തിൻ്റെ വിഭാഗവും നിർമ്മാതാവും അനുസരിച്ച് വ്യത്യാസപ്പെടും.

വാഹന ഉടമകൾ അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കുന്നതിനായി ഫിറ്റ്നസ് ടെസ്റ്റിനോ രജിസ്ട്രേഷൻ പുതുക്കലിനോ മുമ്പുതന്നെ HSRP സംബന്ധിച്ച നടപടികൾ പൂർത്തിയാക്കുന്നത് ഉചിതമാണ്. HSRP ഇല്ലാത്ത വാഹനങ്ങൾക്ക് ബന്ധപ്പെട്ട സേവനങ്ങൾ ലഭിക്കുന്നതിൽ തടസ്സം നേരിടാൻ സാധ്യതയുള്ളതിനാൽ വാഹന ഉടമകൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം

Leave a Reply

Your email address will not be published. Required fields are marked *