വന്യജീവി വാരാഘോഷം; ചിത്രരചനാ മത്സരം നടത്തി
മക്കിമല: വന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായി
മക്കിമല ആദിവാസി വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മക്കിമല എൽ.പി. സ്കൂൾ, കൈതക്കൊല്ലി എൽ.പി. സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. വന്യജീവി സംരക്ഷണത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു മത്സരം.മക്കിമല എ.വി.എസ്.എസ് പ്രസിഡന്റ് കേളു.ടി., തലപ്പുഴ ഫോറസ്റ്റ് സ്‌റ്റേഷനിലെ ബി.എഫ്.ഒമാരായ നിഷിത കെ.കെ., ഐശ്വര്യ എം., അജയൻ ഇ.കെ. എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
