Event More NewsFeature NewsNewsPoliticsPopular NewsRecent News

ഹരിത കർമസേനാംഗങ്ങൾക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു

പിണങ്ങോട് : വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഹരിത കർമസേന അംഗങ്ങൾക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ നിർവഹിച്ചു.
മാലിന്യസംസ്‌കരണ രംഗത്ത് ഹരിത കർമസേനാംഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച പ്രസിഡന്റ്, പഞ്ചായത്തിന്റെ ശുചിത്വ പ്രവർത്തനങ്ങൾക്ക് ഹരിത കർമസേനയുടെ സേവനം നിർണായകമാണെന്ന് പറഞ്ഞു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. എ. രാമൻ, പഞ്ചായത്ത് സെക്രട്ടറി സജീഷ് രാജ്, അസിസ്റ്റന്റ് സെക്രട്ടറി നജീബ് വി. എ., വി. ഇ. ഒമാരായ സുഭാഷ്, ജസ്‌മൽ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *