Feature NewsNewsPopular NewsRecent News

പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തകരുടെ സംഗമം നടത്തി

വൈത്തിരി :പഞ്ചായത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തകരുടെ സംഗമം വൈത്തിരിയിൽ ചേർന്നു. വാർധക്യം കൊണ്ടും മറ്റ് ശാരീരിക പ്രശ്നങ്ങളാലും പ്രയാസപ്പെടുന്നവരെ പരിചരിക്കുവാനും സംഗമം തീരുമാനമെടുത്തു.
പ്രവർത്തക സംഗമം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ഗഗാറിൻ ഉദ്ഘാടനം ചെയ്തു. എൽസി ജോർജ് അധ്യക്ഷത വഹിച്ചു. വി ഉഷാകുമാരി , എം രമേഷ് , എസ് രഘു, പി.ടി.കരുണാകരൻ, പി.കെ.അസീസ്, നൗഫൽ, വി എം അപ്പുക്കുട്ടൻ നായർ, കെ. പ്രതീഷ് എന്നിവർ സംസാരിച്ചു . എസ്. ചിത്രകുമാർ
സ്വാഗതവും ബി. കെ സുധീർകിഷൻ നന്ദിയും പറഞ്ഞു.
ചെയർപേഴ്സൺ ആയി എൻ കെ സൗമിനിയേയുംകൺവീനർ ആയി ബി കെ സുധീർ കിഷ നേയും ട്രഷററായി സാലിസ് ഡാനിയേലിനെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *