Event More NewsFeature NewsNewsPoliticsPopular NewsRecent News

കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ മാർച്ചും ധർണ്ണയും നടത്തി

തലപ്പുഴ: സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ നൽകുന്നത് നിർത്തലാക്കി ബേങ്ക് അക്കൗണ്ടുകളിലുടെ നൽകാനുള്ള സർക്കാർ ഉത്തരവിനെതിരെ കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാനവ്യാപക സമരത്തിന്റെ ഭാഗമായി തവിഞ്ഞാൽ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സിഐടിയു ജില്ല കമ്മിറ്റി അംഗം ടി.കെ പുഷ്പൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. പെൻഷൻ അട്ടിമറിക്കാനുള്ള നീക്കമാണ് യുഡിഎഫ് ഗവൺമെന്റ് നടത്തുന്നതെന്ന് ടി. കെ പുഷ്പൻ ചൂണ്ടിക്കാട്ടി. വി.ആർ വിനോദ് അദ്ധ്യക്ഷനായിരുന്നു. ജി.കെ സുരേന്ദ്രൻ, അനിഷ സുരേന്ദ്രൻ, കെ.ഷബിത, കെ.വിപിൻ, കെ.വി ബഷീർ എന്നിവർ സംസാരിച്ചു. മുജീബ് റഹ്മാൻ സ്വാഗതവും പി ജി ഭാസ്കരൻ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *