കോട്ടനാട് ജിയുപി സ്കൂളിന്റെ പ്രവേശനകവാടം ഉദ്ഘാടനം ചെയ്തു
മേപ്പാടി: കോട്ടനാട് ഗവ.യുപി സ്കൂളിന് 10 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ നിര്‍വഹിച്ചു. മൂന്ന് ഡിജിറ്റല്‍ ക്ലാസ് മുറികള്‍ പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ ഉദ്ഘാടനം ചെയ്തു. കോട്ടനാട് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ലോഗോ പ്രകാശനം ചെയ്ത് വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ.കെ.ടി. അഷ്റഫ് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്‍ മാതാ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനീറ മുഹമ്മദ് റാഫി, പിടിഎ പ്രസിഡന്റ് എ.ജി. ജിയോ, പ്രധാനാധ്യാപിക അനിത ജോസ്, എസ്എംസി ചെയര്മാന് പി. ഇല്യാസ്, മദര്‍ പിടിഎ പ്രസിഡന്റ് പി.എം. ഹാജറ, സീനിയര്‍ അസിസ്റ്റന്റ് എം.ആര്. രജനി, സ്കൂള്‍ ലീഡര്‍ പി. അനുശ്രീ, നിര്‍മാണ സമിതി കണ്‍വീനര്‍ സി.ബി. വിനായക് എന്നിവര്‍ പ്രസംഗിച്ചു.
