Feature NewsNewsPopular NewsRecent News

ക്വിറ്റ് ഇന്ത്യ ദിനത്തിൽ യുവരോഷവുമായി യൂത്ത് കോൺഗ്രസ്

മീനങ്ങാടി: ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ജന്മദിനവും ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും വലിയ സമര ചരിത്ര ദിനവുമായ ക്വിറ്റ് ഇന്ത്യ ദിനത്തിൽ ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ ജനാതിപത്യ വിരുദ്ധ നിലപാടുകൾക്കെതിരെ രാജ്യത്തിന്റെ ജനാതിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് യൂത്ത് കോൺഗ്രസ് യുവരോഷം എന്ന തലക്കെട്ടിൽ യുവജന പ്രതിരോധ ജാഥയും പൊതുസമ്മേളനവും നടത്തി. മീനങ്ങാടിയിൽ നടത്തിയ റാലിയും പൊതു സമ്മേളനവും കെപിസിസി എക്സ‌ിക്യൂട്ടീവ് മെമ്പർ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്റെ ജനാതിപത്യത്തെ സംരക്ഷിക്കേണ്ടത് യുവജനതയുടെ ഉത്തരവാദിത്വമാണ് എന്നും എല്ലാക്കാലവും രാജ്യത്തെ ജനാതിപത്യത്തെ സംരക്ഷിച്ചു പിടിക്കുന്നത് യൂത്ത് കോൺഗ്രസ് ഏറ്റെടുത്ത ദിനചര്യയാണ് എന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് അമൽ ജോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി നാഗേഷ് കരിയപ്പ,കെപിസിസി മെമ്പർ കെ ഇ വിനയൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ബെബിൻ രാജ്,അരുൺ ദേവ് ,അഡ്വ.ലയണൽ മാത്യു, ജില്ലാ ഭാരവാഹികളായ നിത കേളു, അനീഷ് എം ജെ, ഹർഷൽ കൊന്നാടൻ,ബിൻഷാദ്,ലിറാർ,

Leave a Reply

Your email address will not be published. Required fields are marked *