Feature NewsNewsPopular NewsRecent News

പെരിക്കല്ലൂർ പാലം നിർമ്മാണം അന്തർസംസ്ഥാന ടൂറിസത്തിന് മുതൽക്കൂട്ടാകും

പുൽപ്പള്ളി:ബൈരക്കുപ്പ പാലം നിർമ്മാണത്തിന് കർണ്ണാടക സർക്കാറിൻ്റെയും അനുമതി ല ഭിച്ചതിലൂടെ ഈ പാത എത്രയും വേഗം നിർമ്മാണ ഘട്ടത്തിലേക്ക് ചുവട് വയ്ക്കു മെന്നു പ്രതീക്ഷിക്കാം. കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചിരു ന്നു കർണാടകയ്ക്കും കേരളത്തിനും

ഇടയിൽ വളരെക്കാലമായി മുടങ്ങിക്കിട ന്ന ഈ അന്തർ സംസ്‌ഥാന പാലം വയനാ ട് ജില്ലയിലെ പെരിക്കല്ലൂരിനെയും മൈ സൂർ ജില്ലയിലെ ബൈരക്കുപ്പയെയും ബ ന്ധിപ്പിക്കുന്നതാണ്. 36 വർഷം മുൻപാണ് പാലം നിർമ്മാണത്തിന് തറക്കല്ലിട്ടത്. തു ടർന്ന് 2002 മാർച്ച് 15 ന് കേന്ദ്ര ഷിപ്പിംഗ്, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പദ്ധ തിയ്ക്ക് അംഗീകാരം നൽകി. കേരളത്തി ന്റെ ഭാഗത്ത് നിന്നുള്ള അപ്രോച്ച് റോഡ് ഇ തിനകം പൂർണ്ണമായും പൂർത്തിയായിട്ടുണ്ട്. പദ്ധതി പൂർത്തീകരണത്തിന് കർണ്ണാടകയിലെ അനുബന്ധ പാതയുടെ നിർമ്മാണ ത്തെ ആശ്രയിച്ചായതിനാൽ കർണ്ണാടക പാതയിലെ അപ്രോച്ച് റോഡിൻ്റെ നിർമ്മാ ണത്തിന് ഭൂമി ഏറ്റെടുക്കാനാവശ്യമായ പാ രിസ്‌ഥിതിക അനുമതികൾ വേഗത്തിലാ ക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേര ഈ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ കർണ്ണാടക സർക്കാരിന് നേരത്തെ കത്ത് നൽകിയതിൻ്റെ അടിസ്‌ഥാനത്തിലാ ണ് പുതിയ തീരുമാനം വന്നത്.

പാലം യാഥാർത്ഥ്യമായാൽ ദീർഘ കാ ലമായുള്ള നിരവധി പ്രശ്ന‌നങ്ങൾക്ക് ശാശ്വ രു പരിഹാരമാകും പുൽപ്പള്ളി, ബത്തേരി, കൽപ്പറ്റ, കോഴിക്കോട് ഭാഗങ്ങളുമായി മൈ സൂരിനെയും ബാംഗ്ലൂരിനെയും നേരിട്ട് ബ ന്ധിപ്പിക്കുന്ന ബദൽ പാതയായി പാലം പ്ര വർത്തിക്കും.

നിലവിൽ ദേശീയപാത 706 ൽ ബന്ദി പ്പൂർ വനമേഖലയിൽ നിലവിലുള്ള രാത്രി യാത്രാ നിയന്ത്രണങ്ങൾ മറികടക്കാനും ഗ താഗതം സുഗമമാക്കാനും സഹായകമാ കും. ബംഗളൂരുവിനും ബത്തേരിക്കും ഇടയി
ലുള്ള യാത്രാ ദൂരം ഏകദേശം 40 കിലോമീ റ്റർ കുറയ്ക്കുന്നതോടൊപ്പം യാത്രാ സമയം ലാഭിക്കാനും കഴിയും. വയനാട് ജില്ലയെ സംബന്ധിച്ചു ടൂറിസ്‌റ്റുകളെ ആകർഷി ക്കാൻ ഏറ്റവും ഉചിതമായ പാതയായി ഇ തു മാറ്റാൻ കഴിയും.

മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കട വി-കൊളവള്ളി-തീരദേശ റോഡ്-മാവി ലാം തോട്-വണ്ടിക്കടവ് തുടങ്ങി ടൂറിസ്‌റ്റു കളുടെ മനസ്സ് നിറയ്ക്കാൻ ആവശ്യമായ നിരവധി പ്രകൃതിദൃശ്യങ്ങൾക്കൊപ്പം കൊട്ട ത്തോണിയിൽ യാത്ര, കബനിയുടെ ഓള ങ്ങളിലൂടെയൊരു തോണി സവാരി, മീൻപി ടുത്തം, ഹൗസ് ബോട്ടുകളിൽ ഉല്ലാസ ട്രിപ്പു കൾ തുടങ്ങി നിരവധി ഉല്ലാസവേളകൾ സ ബഞ്ചാരികൾക്കായി ഒരുക്കാനും കഴിയും. ജി ല്ലയിലെ മറ്റ് ടൂറിസ്‌റ്റ് കേന്ദ്രങ്ങളെയും സം യോജിപ്പിച്ചു കൊണ്ടുള്ള ഒരു വൻ ടൂറിസ്‌റ്റ് ഡവലപ്പ്മെൻ്റ് ഒരുക്കാൻ ഇതു വഴി കഴി യും. ടൂറിസത്തോടൊപ്പം തന്നെ ഐടി അ നുബന്ധ വ്യവസായ ഭൂപടത്തിലും ഇത് വ ലിയ മാറ്റങ്ങൾക്ക് തിരിതെളിക്കും.

Leave a Reply

Your email address will not be published. Required fields are marked *