മാനന്തവാടി-വൈത്തിരി ലിങ്ക് ബസ് സർവീസ്: കെ.എസ്.ആർ.ടി.സിയുടെ പുതിയ സംരംഭം തുടങ്ങി
മാനന്തവാടി: യാത്രാദുരിതത്തിന് പരിഹാരമായി കുറഞ്ഞ സമയംകൊണ്ട് ലക്ഷ്യ സ്ഥാനത്ത് എത്തുവാൻ സഹായിക്കുന്ന പുതിയ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസ് സർവീസ് മാനന്തവാടിയിൽ നിന്നും വൈത്തിരിയിലേക്ക് യാത്ര ആരംഭിച്ചു.
മാനന്തവാടി ഡിപ്പോയിൽ നടന്ന ചടങ്ങിൽ എംഎൽഎ ഉഷാ വിജയൻ സർവ്വീസ് ഫ്ളാഗ് ഓഫ് ചെയ്‌തു. നഗരസഭ ചെയർപേഴ്‌സൺ ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർ ഹംസ തുടങ്ങിയവർ സന്നിഹിതനായിരുന്നു. പ്രധാനപ്പെട്ട കുറച്ചു സ്റ്റോപ്പുകളിൽ മാത്രം നിർത്തി സർവീസ് നടത്തുന്നതിനാൽ യാത്രക്കാർക്ക് ഏറെ സമയലാഭം ലഭിക്കും.
രാവിലെ 9:00 മണിക്ക് മാനന്തവാടിയിൽ നിന്നും വൈത്തിരിയിലേക്കും, വൈകീട്ട് 5:00 ന് കൽപ്പറ്റയിൽ നിന്നും തിരിച്ചുള്ള സർവീസുമാണ് നടത്തുന്നത്.യാത്രക്കാരുടെ സൗകര്യാർത്ഥം മാനന്തവാടി, നാലാം മൈൽ, പനമരം, കമ്പളക്കാട്, കൽപ്പറ്റ, ചുണ്ട, വൈത്തിരി എന്നീ പ്രധാന കേന്ദ്രങ്ങളിൽ മാത്രമാണ് ബസിന് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. കുറഞ്ഞ സ്‌റ്റോപ്പുകൾ മാത്രമു ള്ളതിനാൽ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താമെന്നും സുരക്ഷിതവും ദ്രുതഗതിയിലുള്ളതുമായ ഈ ലിങ്ക് സർവീസ് പരമാവധി പ്രയോജനപ്പെടുത്തണ മെന്നും കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
