Feature NewsNewsPopular NewsRecent News

സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതിയുമായി വിദ്യാർത്ഥികൾ

ദില്ലി: സിബിഎസ്ഇ പുനർമൂല്യ നിർണയത്തിലും പരാതി. അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യനിർണയം നടത്തി മാർക്ക് കുറച്ചെന്നാണ് വിദ്യാർത്ഥികളുടെ പരാതി. സിബിഎസ്ഇക്കെതിരെ ഹർജി ഫയൽ ചെയ്യാനാണ് നീക്കം. ചില പേപ്പറുകൾക്ക് പുനർ മൂല്യനിർണയം നടത്തിയില്ല എന്നും ആരോപണമുയർന്നിട്ടുണ്ട്. നിരവധി പരാതികൾ ലഭിച്ചെന്ന് വിദ്യാർത്ഥികൾക്ക് < വേണ്ടി സുപ്രീംകോടതി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് 87 ശതമാനത്തോളം പുനർമൂല്യ നിർണയത്തിന് അപേക്ഷ നൽകിയവരുടെ അപേക്ഷ സ്വീകരിച്ച് പുനർമൂല്യ നിർണയം നടത്തിയെന്ന് സിബിഎസ്ഇ അറിയിച്ചത്. ബാക്കിയുള്ള 13 ശതമാനത്തിൻ്റെ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്.

അടുത്തത് >

Leave a Reply

Your email address will not be published. Required fields are marked *