Feature NewsNewsPopular NewsRecent News

സെൻസസ് എന്യൂമറേഷൻ: സംസ്ഥാനത്ത് ഒന്നാമതായി വയനാട്

കൽപ്പറ്റ: സെൻസസ് 2027 എന്യൂമറേഷൻ പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് ഒന്നാമതായി വയനാട് ജില്ല. സെൻസസിന്റെ ആദ്യഘട്ട പ്രവർത്തനമായ വീടുകളുടെ വിവരശേഖരണം വിജയകരമായി പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായാണ് വയനാട് അംഗീകാരം കരസ്ഥമാക്കിയത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ചാർജ് ഓഫീസർമാർ, സൂപ്പർവൈസർമാർ, എന്യൂമറേറ്റർമാർ എന്നിവരുടെ ഏകോപിതവും സമയബന്ധിതവുമായ പ്രവർത്തനമാണ് നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് ജില്ലാ പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. കൃത്യമായ ആസൂത്രണം, കാര്യക്ഷമമായ ഏകോപനം, പ്രതികൂല കാലാവസ്ഥയിലും ദുർഘട ഭൂപ്രദേശങ്ങളിലൂടെയുള്ള നിരന്തര സേവനസന്നദ്ധത എന്നിവയാണ് വിജയത്തിന് അടിത്തറയായത്. ജില്ലയിലെ നഗര-ഗ്രാമ മേഖലകളിലാകെ എന്യൂമറേഷൻ പ്രവർത്തനങ്ങൾ നിശ്ചിത സമയപരിധിക്കകം പൂർത്തിയാക്കാൻ കഴിഞ്ഞത് സെൻസസ് പ്രവർത്തകരുടെ ആത്മാർഥ സേവനമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *