ബ്രസീൽ ആരാധകർക്ക് സന്തോഷ വാർത്ത; നെയ്‌മാർ സ്കോട്ലൻഡിനെതിരെ കളിക്കും
ഫിലഡൽഫിയ ലോകകപ്പ് ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ സ്കോട്ലൻഡിനെതിരെ സൂപ്പർ താരം നെയ്മാർ കളിക്കുമെന്ന് സ്ഥിരീകരിച്ച് കോച്ച് കാർലോ ആഞ്ചലോട്ടി. നെയ്‌മാർ ശനിയാഴ്ച പരിശീലനം നടത്തുമെന്നും ഫ്ലോറിഡയിൽ സ്കോട്ലൻഡിനെതിരെ കളിക്കാനുണ്ടാകുമെന്നും ആഞ്ചലോട്ടി വ്യക്തമാക്കി. പരുക്കിനെ തുടർന്ന് നെയ്മാറിന് ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളും നഷ്ടപ്പെട്ടിരുന്നു.
പരുക്കുമൂലം ഒരുമാസം വിശ്രമത്തിലായിരുന്ന നെയ്മാർ ടീമിനൊപ്പം വീണ്ടും പരിശീലനം തുടങ്ങിയെന്നും പരുക്ക് പൂർണമായും ഭേദമാക്കി നോക്കൗട്ട് റൗണ്ട് മുതൽ നെയ്‌മാറിനെ കളത്തിലിറക്കാനാണ് ടീം മാനേജ്മെന്റ് ആലോചിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ബ്രസീൽ ക്ലബ് സാന്റോസിനു വേണ്ടി കളിക്കുന്നതിനിടെയാണു നെയ്മാറിനു പരുക്കേറ്റത്. 2023നു ശേഷം ദേശീയ ടീമിനു വേണ്ടി മുപ്പത്തിനാലുകാരൻ നെയ്മാറിന് കളിക്കാൻ കഴിഞ്ഞിട്ടില്ല.
