Feature NewsNewsPopular NewsRecent Newsവയനാട്

ഉരുൾദുരന്തം; ലീഗിന്റെ പുനരധിവാസ ഭൂമി നിയമക്കുരുക്കിലേക്ക്

ഉകൽപറ്റ: മുണ്ടക്കൈ ഉരുൾദുരന്തബാധിത രുടെ പുനരധിവാസ പദ്ധതിക്ക് മുസ്ലിം ലീ ഗ് വയനാട്ടിൽ വാങ്ങിയ ഭൂമി നിയമക്കുരു ക്കിലേക്ക്. മേപ്പാടി പഞ്ചായത്തിലെ തൃ ക്കൈപ്പറ്റ വില്ലേജിലെ വെള്ളിത്തോടുള്ള 11.27 ഏക്കറിൽ ഒരു ഏക്കർ ഒഴികെ മറ്റെ ല്ലാം തോട്ടഭൂമിയാണെന്നും ഇതു തരംമാറ്റി യെന്നുമുള്ള പരാതിയാണ് ഉയർന്നത്. ഇതു സംബന്ധിച്ച് നേരത്തേ തൃക്കൈപ്പറ്റ വില്ലേജ് ഓഫിസർ പരിശോധന നടത്തുകയും താലൂ ക്ക് ലാൻഡ് ബോർഡിന് റിപ്പോർട്ട് കൈമാ റുകയും ചെയ്തതിരുന്നു. ഭൂമി തരംമാറ്റലുമാ യി ബന്ധപ്പെട്ട കെ.എൽ.ആർ സെക്ഷൻ 105 പ്രകാരം വൈത്തിരി താലൂക്ക് സ്പെഷ ൽ ഡെപ്യൂട്ടി തഹസിൽദാർ ഭൂമി വിൽപന നടത്തിയവർക്കും വാങ്ങിയവർക്കും ഹിയ റിങ്ങിന് ഹാജരാകാൻ നോട്ടീസ് നൽകുക യും ചെയ്തിരുന്നു.

തോട്ടം ഭൂമി തരംമാറ്റിയെന്നും അല്ലെന്ന് തെ ളിയിക്കുന്ന രേഖകൾ ഉണ്ടെങ്കിൽ ഹാജരാ ക്കണമെന്നും കാണിച്ചാണ് ലീഗിന് ഭൂമി കൈമാറിയ സ്ഥലമുടമകളായ അഡ്വ. കല്ല ങ്കോടൻ മൊയ്‌തു, സുനിൽ, ഷംജിത്, ഷംജി തിന്റെ ബന്ധുക്കൾ എന്നിവർക്ക് നോട്ടീസ് നൽകിയത്. ഇതനുസരിച്ച് അഡ്വ. കല്ലങ്കോ ടൻ മൊയ്തു‌ ഹിയറിങ്ങിന് ഹാജരായിരു ന്നു. താൻ വിൽക്കുമ്പോൾ ഭൂമി തോട്ടഭൂമി യാണെന്നാണ് ഇദ്ദേഹം നൽകിയ മൊഴിയെ ന്നാണ് സൂചന

Leave a Reply

Your email address will not be published. Required fields are marked *