Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravel

അയ്യപ്പഭക്ത സംഗമവും ഗുരുസ്വാമി സംഗമവും നടത്തി

തോണിച്ചാൽ: ശബരിമല അയ്യപ്പസേവാസമാജം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യപ്പഭക്ത സംഗമവും ഗുരുസ്വാമി സംഗമവും നടത്തി. തോണിച്ചാൽ ശ്രീമലക്കാരി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കുടുംബ സംഗമംബത്തേരി വിനായക ഹോസ്പിറ്റൽ എംഡി ഡോക്ടർ മധുസൂദനൻ അധ്യക്ഷത വഹിച്ചു. മീനങ്ങാടി നരനാരായണ ആശ്രമം മഠാധിപതി സ്വാമി ഹംസാനന്ദപുരി ഉദ്ഘാടനം ചെയ്തു. ശബരിമല അയ്യപ്പസേവാസമാജം ദേശീയ ജനറൽ സെക്രട്ടറി ഈറോഡ് രാജൻജി മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന സംഘടനാ സെക്രട്ടറി എം കെ അരവിന്ദാക്ഷൻ, എൻ കൃഷ്ണകുറുപ്പ് പുൽപ്പള്ളി, സേവാമാജം രക്ഷാധികാരി പുനത്തിൽ കൃഷ്ണൻ, ശിവരാമൻ ഗുരുസ്വാമി വേലായുധൻ സ്വാമി അയ്യപ്പസേവാസമാജം ജില്ല പ്രസിഡണ്ട് ബാബുരാജൻഎം കെ, എന്നിവർ സംസാരിച്ചു, യോഗത്തിൽ ജില്ലയിലെ ഗുരുസ്വാമിമാരെ ആദരിച്ചു.സ്വാഗതസംഘം കൺവീനർ അനിൽകുമാർ സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി വി കെ സതീഷ് റിപ്പോർട്ടും സന്തോഷ് ജി നായർ നന്ദിയും പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *