അമലോത്ഭവമാതാ ദേവാലയ തിരുനാൾ മഹോത്സവം നവംബർ 29 മുതൽ ഡിസംബർ 9 വരെ; ഭാരവാഹികളെ തിരഞ്ഞെടുത്തു
മാനന്തവാടി: മാനന്തവാടി അമലോത്ഭവമാതാ തീർത്ഥാടന കേന്ദ്രത്തിൻ്റെ 179-ാമത് തിരുനാൾ മഹോത്സവം നവംബർ 29 മുതൽ ഡിസംബർ 9 വരെയുള്ള തീയതികളിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു. നവംബർ 8ന് ദേവാലയത്തിൽ ചേർന്ന ഇടവക പൊതുയോഗത്തിലാണ് തീരുമാനം എടുത്തത്. 2024 ഏപ്രിൽ 15ന് ആശീർവാദിക്കപ്പെട്ട ഗോതിക് മാതൃകയിലുള്ള പുതിയ ദേവാലയത്തിലും ദേവാലയത്തിലും അങ്കണത്തിലുമായാണ് തിരുനാൾ ശുശ്രൂഷകളും ആഘോഷങ്ങളും നടക്കുന്നത്. തിരുനാൾ നൊവേനയോടെ ആരംഭിക്കുന്ന മഹോത്സവത്തിൽ ആത്മീയ തിരുക്കർമ്മങ്ങൾക്ക് പുറമെ കലാസാംസ്കാരിക വൈവിധ്യങ്ങൾ നിറഞ്ഞ വിവിധ പരിപാടികളും സംഘടിപ്പിക്കും.
ഇടവക വികാരി ഫാ. അബ്രഹാം അകശാലയിൽ, സഹവികാരി ഫാ. ലിബിൻ ജോസ്, പാരിഷ് കൗൺസിൽ ഭാരവാഹികളായ ഷീജ ഫ്രാൻസിസ്, മഹേഷ് ജോൺ, സാജൻ മാച്ചുവീട്ടിൽ, മറ്റ് പാരിഷ് കൗൺസിൽ അംഗങ്ങൾ, ഇടവക ജനങ്ങൾ എന്നിവർ പൊതുയോഗത്തിൽ പങ്കെടുത്തു. പങ്കെടുത്തു. തിരുനാൾ ആഘോഷങ്ങളുടെ നടത്തിപ്പിനായി തിരുനാൾ ജനറൽ കൺവീനറായി സ്റ്റെനിൻ സിറിലിനെയും ജോയൻ്റ് കൺവീനറായി റോജസ് ജോസഫിനെയും യോഗം തിരഞ്ഞെടുത്തു.
