Feature NewsNewsPopular NewsRecent News

കെ എസ് ഇ ബി യിൽ തടഞ്ഞുവെച്ചിട്ടുള്ള ആനുകൂല്യങ്ങൾ അടിയന്തിരമായി വിതരണം ചെയ്യണം : കെ എസ് ഇ ബി പെൻഷനേഴ്സ് കൂട്ടായ്മ

കൽപ്പറ്റ:- ക്ഷാമബത്തയും ക്ഷാമാശ്വാസവുമുൾപ്പെടെ നിയമപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നടപടികൾ കെ എസ് ഇ ബി ലിമിറ്റഡ് അവസാനിപ്പിക്കണമെന്നും അവ അടിയന്തിരമായി വിതരണം ചെയ്യാൻ നടപടികൾ കൈക്കൊള്ളണമെന്നും കെ എസ് ഇ ബി പെൻഷനേഴ്സ് കൂട്ടായ്മ സംസ്ഥാന ജനറൽ സെക്രട്ടറി വി പി രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.വയനാട് ജില്ലാസമ്മേളനം കൽപ്പറ്റ എം ജി റ്റി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾക്ക് വൈദ്യുതിനിയമത്തിന്റെയും കരാറുകളുടെയും പരിരക്ഷയുണ്ടെന്നിരിക്കെ മാനേജ്മെന്റ് തുടരുന്ന നിയമലംഘനം അംഗീകരിക്കാനാവില്ല. അനുവദിച്ച ഇരുപത്തിരണ്ടുശതമാനം ഡി എ / ഡി ആറിന്റെ മുൻകാലകുടിശ്ശികയുടെ വിതരണത്തിന് പ്രത്യേക സ്കീം അനുവദിക്കാനും 2026 ജനുവരിമുതൽ ലഭിക്കേണ്ടത് മുൻകാലകുടിശ്ശികയോടെ വിതരണം ചെയാനും മാനേജ്മെന്റ് തയ്യാറാകണം.ജില്ലാ പ്രസിഡന്റ് കെ യു ജോർജ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് കളരിമുറി മുഖ്യപ്രഭാഷണം നടത്തി. ഉത്തരമേഖല കാമ്പയിൻ കമ്മിറ്റി കൺവീനർ കെ വിജയൻ, സംസ്ഥാന ജില്ലാ ഭാരവാഹികളായ സജി ജോർജ്, രാമൻ നമ്പൂതിരി, കെ എം ജംഹർ, പി ജെ ശിവദാസൻ, പി ഫൈസൽ,ബിജു ജേക്കബ് എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി പി.പി കുര്യാകോസ്( രക്ഷാധികാരി ),സജിജോർജ്(പ്രസിഡന്റ് ),റ്റിജി ഷാജു ( സെക്രട്ടറി ), എസ്.ദേവദാസ് ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *