സഹകരണ വാരാഘോഷം:സുൽത്താൻ ബത്തേരിയിൽഘോഷയാത്രയും സമ്മേളനവും നടത്തി
സുൽത്താൻ ബത്തേരി: എഴുപത്തിമൂന്നാമത് അഖിലേന്ത്യാ സഹകരണവാരം വയനാട് ജില്ലാതല
ആഘോഷം അധ്യാപക ഭവനിൽ സംഘടിപ്പിച്ചു. ഘോഷയാത്രയ്ക്കുശേഷം ചേർന്ന സമ്മേളനംജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻ്റ് രജിസ്ട്രാർ കെ. ശ്രീവിദ്യ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന ശശീന്ദ്രൻ, സർക്കിൾ സഹകരണ യൂണിയൻ ഇവിടെ എം.എസ്. വിശ്വനാഥൻ, പ്ലാനിംഗ് വിഭാഗം അസിസ്റ്റൻ്റ് രജിസ്ട്രാർ പി. സന്തോഷ് കുമാർ, ഡി.പി. രാജശേഖരൻ, വി.വി. ബേബി, കെ.കെ. വിശ്വനാഥൻ, ഐ.പി. മോഹൻദാസ്, ഗോകുൽദാസ് കോട്ടയിൽ, പി.കെ. ജോർജ്, പി.എ. സുമേഷ്, സുഗതൻ, പുഷ്പജൻ, സി.എസ്. പ്രസാദ്, വി.വി. രാജൻ, കെ.കെ. പൗലോസ്, പി.ജെ. പ്രോമിസൺ, സുധാകരൻ, പി.ആർ. സതീഷ് എന്നിവർ പ്രസംഗിച്ചു.’പുതുയുഗത്തിലെ സഹകരണ ചിന്തകൾ’ എന്ന വിഷയത്തിൽ റിട്ട.അഡീഷണൽ രജിസ്ട്രാർ അഡ്വ.പി. റഹീം ക്ലാസെടുത്തു.
