Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelTrending News

സ്വാഗത സംഘം രൂപവത്കരിച്ചു

പുല്പള്ളി: പുല്പള്ളി സീതാദേവി ലവ-കുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിനായി സ്വാഗത സംഘം രൂപവത്കരിച്ചു. ജനുവരി ഒന്ന് മുതല്‍ ഏഴുവരെയാണ് ഉത്സവാഘോഷം. ആഘോഷ കമ്മിറ്റി രൂപവത്കരണ യോഗം പുല്പള്ളി മുരിക്കന്മാര്‍ ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ സി. വിജേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍, ഗ്രാമപ്പഞ്ചായത്തംഗം എം.ടി. കരുണാകരന്‍, വിജയന്‍ കുടിലില്‍, വിക്രമന്‍ എസ്.നായര്‍, കെ.ഡി. ഷാജിദാസ്, ഐക്കരശ്ശേരി ഗോപാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഉത്സവ ദിവസങ്ങളില്‍ പ്രാദേശിക കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്പര്യമുള്ളവര്‍ നവംബര്‍ 24ന് വൈകുന്നേരം അഞ്ചിന് മുന്‍പായി ദേവസ്വം ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ആഘോഷ കമ്മിറ്റി അറിയിച്ചു. ഭാരവാഹികള്‍: പ്രിയങ്കാ ഗാന്ധി എം.പി., ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ., ഗിരിജാ കൃഷ്ണന്‍, ബിന്ദു പ്രകാശ്, എം.ടി. കരുണാകരന്‍, ഡോ. ഗോവിന്ദരാജ്, ഇ.എ. ശങ്കരന്‍, സി.എന്‍. വെങ്കിടദാസ്, ശിവരാമന്‍ പാറക്കുഴി, പി. പത്മനാഭന്‍, എന്‍. വാമദേവന്‍ (രക്ഷാധികാരികള്‍), വിജയന്‍ കുടിലില്‍ (പ്രസി), മണി മാങ്ങാക്കണ്ടി, ഇ.കെ. സനല്‍കുമാര്‍, റെജി പുളിങ്കുന്നേല്‍, ടി.പി. ശശിധരന്‍, ഇന്ദിര സുകുമാരന്‍ (വൈസ് പ്രസി), വിക്രമന്‍ എസ്.നായര്‍ (ജന. സെക്ര), ഷിബു കെ.അമൃത, പ്രതാപ് ചന്ദ്രന്‍, കെ.കെ. അരുണ്‍, ലീന വിനോദ്, മിനി ഷാജി (സെക്ര).

Leave a Reply

Your email address will not be published. Required fields are marked *