Feature NewsNewsPopular NewsRecent News

വയോജനങ്ങളെ ചേർത്തുപിടിച്ച് അന്തിവെളിച്ചത്തിൻ്റെ സംഗമം; കലാസാഹിത്യ മത്സരങ്ങളും ആദരിക്കലും ശ്രദ്ധേയമായി

മാനന്തവാടി: വയോജനങ്ങളെ
ചേർത്തുപിടിച്ച് സൗഹൃദത്തിൻ്റെയും
സന്തോഷത്തിൻ്റെയും സന്ദേശം പകർന്ന്
നടത്തിയ സംഗമം ശ്രദ്ധേയമായി.
വയോജനങ്ങളുടെ കൂട്ടായ്‌മയായ
അന്തിവെളിച്ചം വാട്സ്ആപ്പ്
കൂട്ടായ്മയുടെ അഭിമുഖ്യത്തിലായിരുന്നു
പരിപാടി സംഘടിപ്പിച്ചത്.
60 വയസ്സിന് മുകളിൽ പ്രായമുള്ളവരെ
ഒരുമിച്ചുകൂട്ടി അവരുടെ കലാസാഹിത്യ
കഴിവുകൾ പ്രകടിപ്പിക്കാനും
അനുഭവങ്ങളും സന്ദേശങ്ങളും
പങ്കുവെക്കാനുംഅവസരമൊരുക്കുക
എന്ന ലക്ഷ്യത്തോടെയായിരുന്നു സംഗമം.
പ്രായമായവർക്കും
ഒറ്റപ്പെട്ടുപോയവർക്കും സന്തോഷവും
ആത്മവിശ്വാസവും പകരുന്ന വേദിയായി
പരിപാടി മാറി.പഴയകാല
പാചകക്കുറിപ്പുകൾ, ക്വിസ് മത്സരങ്ങൾ,
അന്താക്ഷരി, നിമിഷനേരം കൊണ്ട്
കഥകളും കവിതകളും രചിക്കൽ
തുടങ്ങിയ വിവിധ മത്സരങ്ങൾ
സംഘടിപ്പിച്ചു. പങ്കെടുത്ത എല്ലാവർക്കും
സമ്മാനങ്ങൾ വിതരണം ചെയ്തു.

സുമതി പി. സംഗമം ഉദ്ഘാടനം ചെയ്തു. 1975ൽ കബനി പുഴയിൽ അകപ്പെട്ട രണ്ട് വിദ്യാർത്ഥികളുടെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ ധീരവനിത അന്നമ്മ പോത്തൻ, മാധ്യമപ്രവർത്തകൻ ലത്തീഫ് പടയൻ, പാലിയേറ്റീവ് പ്രവർത്തകൻ ബേബി കാരക്കുന്നി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കെ.കെ. മോഹൻദാസ്, സാജൻ ടി.പി., ഉണ്ണികൃഷ്ണൻ, പി.ആർ. പോത്തൻ, എം.സി., മാർഗരറ്റ് തോമസ്, സുമിത്രൻ, ഗിരിജ മോഹൻദാസ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *