ഫോട്ടോഗ്രാഫി മത്സരഫലം പ്രഖ്യാപിച്ചു
.
മാനന്തവാടി:പശ്ചിമഘട്ടത്തിന്റെ ജൈവ വൈവിധ്യവും പ്രകൃതി സൗന്ദര്യവും ഫോട്ടോഗ്രാഫിയിലൂടെ ലോകത്തിന് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി, വയനാട് കൊമാച്ചി പാർക്ക്, “പശ്ചിമഘട്ടത്തിലെ പൂമ്പാറ്റകൾ” എന്ന വിഷയത്തിൽ അഖിലേന്ത്യാ തലത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു.
വാസുദേവൻ നായർ കൃഷ് എന്ന ഫോട്ടോഗ്രാഫറുടെ ചിത്രമാണ് ഒന്നാം സമ്മാനത്തിന് അർഹമായത്.
അനൂപ് വലിയ മങ്ങിൽ, നസീർ പാങ്ങോട് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായി.
അശ്വതി മേപ്പുറത്ത്, സുജിത് കാരാട്, ഇ.എച്ച് ജിഷാദ്, നിഷാദ് മണത്തന, പ്രസാദ്.കെ.എൻ തുടങ്ങിയവർക്ക് ജൂറിയുടെ പ്രത്യേക പരാമർശവും പ്രോൽസാഹന സമ്മാനവും ലഭിച്ചു.
ഡിസംബർ ആദ്യവാരം കൊമാച്ചി പാർക്കിൽ, പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ സമ്മാന വിതരണം നടത്തും
