Feature NewsNewsPopular NewsRecent News

വിള ഇൻഷ്വറൻസ് അപേക്ഷാസമയം നീട്ടണം: സ്വതന്ത്ര കർഷക സംഘം

കല്‍പ്പറ്റ: അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ഓഫ് ഇന്ത്യയുടെ കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അപേക്ഷിക്കുന്നതിന് സമയം നീട്ടണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം മണ്ഡലം സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഗവ.മെഡിക്കല്‍ കോളജിന് സ്ഥിരനിര്‍മാണം മടക്കിമലയില്‍ സൗജന്യമായി ലഭ്യമാകുന്ന ഭൂമിയില്‍ നടത്തുക, പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് യാഥാര്‍ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഡിസംബര്‍ 15,16 തീയതികളില്‍ കാര്‍ഷിക പഠന-വിനോദയാത്ര സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ജില്ലാ സെക്രട്ടറി അലവി വടക്കേതില്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അബൂബക്കര്‍ ഹാജി തന്നാണി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. അസീസ് കാരക്കാടന്‍ സംഘടനാ റിപ്പോര്‍ട്ടും കളത്തില്‍ മമ്മൂട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി കെ.കെ. ഇബ്രാഹിം, ട്രഷറര്‍ പി. കുഞ്ഞുട്ടി, കെ.ടി. കുഞ്ഞബ്ദുള്ള, പി. മുഹമ്മദ്, എം.പി. മൊയ്തീന്‍ ഹാജി, സി. മുഹമ്മദ് ഇസ്മയില്‍, എ. മുസ്തഫ മൗലവി, വി.കെ. മൂസ, അലി കൊടുവേരി, റാസഖ് ബാവ കോടശേരി, കെ. മൊയ്തീന്‍, അസ്‌ലം തങ്ങള്‍, ഹംസ മുതുവാട്ടില്‍, മുഹമ്മദ് അമ്പയത്തില്‍, കെ.എം. അബ്ദുള്‍ അസീസ്, എ.എം. സിദ്ദിഖ്, എം.കെ. അലി, സി. മുഹമ്മദുകുട്ടി, അബ്ദുള്ളക്കുട്ടി മൂപ്പനാട് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *