പാരമ്പര്യ നാട്ടുവൈദ്യ സംരക്ഷണ നിയമം നടപ്പാക്കണം: എസ്പിഎൻഎസ് എസ്എസ്
കല്‍പ്പറ്റ: പാരമ്പര്യ നാട്ടുവൈദ്യ സംരക്ഷണ നിയമം നടപ്പാക്കണമെന്ന് സംസ്ഥാന നാട്ടുവൈദ്യ സംഘടനാ സംരക്ഷണ സമിതി(എസ്പിഎന്എസ്എസ്എസ്)ചെയര്മാന് ഇ.എസ്. ജോര്‍ജ് വൈദ്യന്, സെക്രട്ടറി എം.കെ. ഫസുല് ഹഖ് വൈദ്യന്, ട്രഷറര്‍ സുരേഷ്കുമാര്‍ വൈദ്യന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പാരമ്പര്യ നാട്ടുവൈദ്യ മേഖലയെ ഉപജീവനത്തിന് ആശ്രയിക്കുന്നവരുടെ തൊഴില്‍ സംരക്ഷണത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും നിയമ നിര്‍മാണം ആവശ്യമാണ്. പാരമ്പര്യ നാട്ടുവൈദ്യം, യുനാനി, സിദ്ധവൈദ്യം, പാരമ്പര്യ ആയുര്‍വേദം, മര്‍മ ചികിത്സ, വിഷ ചികിത്സ, തുടങ്ങിയ ചികിത്സാ സമ്പ്രദായങ്ങളും നാട്ടറിവുകളും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യണം. ഇതിന് പാരമ്പര്യ നാട്ടുവൈദ്യ കമ്മിഷന് രൂപം നല്‍കണം. ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണം. പെന്ഷന് പദ്ധതി നടപ്പാക്കണം. ടൂറിസം മേഖലയില്‍ പഞ്ചകര്‍മ ചികിത്സയ്ക്ക് പാരമ്പര്യ വൈദ്യന്മാരുടെ സേവനം ഉപയോഗപ്പെടുത്തണം. ഔഷധങ്ങള്‍ ഉത്പാദിപ്പിച്ച് ചികിത്സിക്കുന്ന വൈദ്യന്മാര്ക്ക് അംഗീകാരം നല്‍കണം. പാരമ്പര്യ വൈദ്യത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന തത്പര കക്ഷികളുടെ പ്രചാരണത്തിന് തടയിടണം.
2025ല സംസ്ഥാന ബജറ്റില്‍ നാട്ടുവൈദ്യ മേഖലയ്ക്ക് ഒരു കോടി രൂപ വകയിരുത്തിയിരുന്നു. മെഡിക്കല്‍ കൗണ്‍സില്‍ രൂപീകരിക്കുമെന്നും ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്നും പ്രഖ്യാപനവും ഉണ്ടായി. കണ്ണൂരില്‍ ഗവേഷണ കേന്ദ്രം സ്ഥാപിച്ചെങ്കിലും മെഡിക്കല്‍ കൗണ്‍സില്‍ രൂപീകരണം നടന്നില്ല. 2026ലെ ബജറ്റില്‍ ബജറ്റില്‍ നാട്ടുവൈദ്യ മേഖലയ്ക്ക് പരിഗണന ലഭിച്ചില്ല.
തനത് ചികിത്സാ പൈതൃകവും ഔഷധജ്ഞാനവും സംരക്ഷിച്ചുപോരുന്ന പരമ്പരാഗത വൈദ്യ സമൂഹത്തിന് നിയമപരമായ അംഗീകാരം ഇല്ലാത്തത് നിരവധി ബുദ്ധിമുട്ടുകള്‍ക്കും അവകാശ ലംഘനങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ചികിത്സാവകാശം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാകണം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സംഘടന നിവേദനം നല്‍കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
