ലഹരിവിരുദ്ധ ബോധവത്കരണം : കൽപ്പറ്റയിൽ കൂട്ടയോട്ടം നാളെ
കല്‍പ്പറ്റ: ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ജില്ലാ പൊലിസ് നാളെ(ശനി) കല്‍പ്പറ്റയില്‍ കൂട്ടയോട്ടം സംഘടിപ്പിക്കും. രാവിലെ എട്ടിന് സിവില്‍സ്റ്റേഷന്‍ പരിസരത്ത് ജില്ലാ പൊലിസ് മേധാവി എസ്. ദേവമനോഹര്‍ ഫഌഗ് ഓഫ് ചെയ്യും. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സമാപനം. ലഹരിമുക്ത സമൂഹസൃഷ്ടി ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പൊതുജനങ്ങളും പൊലിസുകാരും ഉള്‍പ്പെടെ പങ്കാളികളാകുമെന്ന് ജില്ലാ പൊലിസ് ഓഫിസ് അറിയിച്ചു.
