Feature NewsNewsPopular NewsRecent News

കുരുമുളക് വില റെക്കോർഡിലേക്ക്

കൽപറ്റ: കുരുമുളക് വില സർവകാല റെക്കോർഡിലേക്ക്.
വയനാടൻ കുരുമുളകിന് ഇപ്പോൾ വിപണിയിൽ ക്വിന്റലിന് 74,000 രൂപയായി ഉയർന്നു.
ഒരു പതിറ്റാണ്ടിനു ശേഷമാണു വിപണിയിൽ കുരുമുളകിനു വില ഉയർന്ന് ഏറ്റവും കൂടിയ നിലയിലേക്ക് എത്തിയത്. വിളവെടുപ്പ് ആരംഭിക്കാനിരിക്കെ കുരുമുളകിൻ്റെ ഉയർന്ന വില കർഷകർക്ക് ആഹ്ലാദമുണ്ടാക്കുന്നതാണ്. 2015 ൽ ആയിരുന്നു ഇതിനു മുൻപു കുരുമുളകിനു മികച്ച വില ലഭിച്ചത്. അന്ന് ക്വിൻ്റലിന് 72,500 രൂപ വരെ എത്തിയിരുന്നു. 2016 ൽ ക്വിൻ്റലിന് 70,000 രൂപയിൽ എത്തി. പിന്നീട് വില താഴേയേക്കു പോയി. ഇറക്കുമതിയും കോവിഡ് കാലവുമായ 2020 തുടക്കം മുതൽ 2021 പകുതി വരെ വില കുറഞ്ഞു 34,000 രൂപ വരെ എത്തി. പിന്നീട് മികച്ച വില ലഭിച്ചത് 2021 ൽ അവസാനത്തോടെ ആയിരുന്നു. ക്വന്റലിന് 52,000 രൂപ വന്നു. പിന്നീട് വലിയ മാറ്റമില്ലാതെ വില നിലനിന്നു. കഴിഞ്ഞ വർഷങ്ങളിൽ ആണ് വീണ്ടും ഉയർച്ച ഉണ്ടായത്. 62,000 മുതൽ 65,000 വരെ എത്തി.

Leave a Reply

Your email address will not be published. Required fields are marked *