പടിഞ്ഞാറത്തറ എ യു പി സ്കൂൾ ഓവറോൾ കിരീടം നേടി
പടിഞ്ഞാറത്തറ : വൈത്തിരി ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര,ഐടി ,പ്രവൃത്തി പരിചയമേളയിൽ യുപി വിഭാഗം ഗണിതശാസ്ത്രമേളയിൽ പടിഞ്ഞാറത്തറ എ യു പി സ്കൂൾ ഓവറോൾ കിരീടം നേടി.
പങ്കെടുത്ത ഏഴിനങ്ങളിൽ ഒരു ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും മൂന്നിനങ്ങളിൽ മൂന്നാം സ്ഥാനമടക്കം 6 എ ഗ്രേഡുകൾ കരസ്ഥമാക്കിയാണ് ജേതാക്കളായത്.കൂടാതെ ഐടി, പ്രവൃത്തി പരിചയ മേളകളിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ശാസ്ത്ര സാമൂഹ്യശാസ്ത്രമേളകളിൽ മികച്ച വിജയം നേടാനും കഴിഞ്ഞു.
വിജയികളെ അസംബ്ലിയിൽ അനുമോദിച്ചു.പ്രധാനാധ്യാപിക അനില എസ് , സ്റ്റാഫ് സെക്രട്ടറി എം.പി രാജീവ് ,സീനിയർ അസിസ്റ്റൻ്റ് എ.പാത്തൂട്ടി , എസ് ആർ ജി കൺവീനർ എ.ഇ.ബിന്ദു, അധ്യാപികമാരായ കെ ടി രജനി ,ശിൽപ മോഹൻ തുടങ്ങിയവർ സംസാരിച്ചു
