മെഡിക്കൽ കോളേജിലെ കുട്ടികളുമൊത്ത് ശിശുദിനം ആഘോഷിച്ച് യൂത്ത് കോൺഗ്രസ്
മാനന്തവാടി: ഇന്ത്യയുടെ പ്രഥമ പ്രധാന പണ്ഡിതൻ ജവഹർലാൽ നെഹ്റുവിൻ്റെ നൂറ്റി മുപ്പത്തിയേഴാം ജന്മദിനത്തിൽ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുരുന്നുകൾക്കൊപ്പം ശിശുദിനം. ആഘോഷിച്ച് യൂത്ത് പ്രവർത്തകർ.സ്കൂളുകളിലും അംഗൻവാടികളിലും വിപലമായ ആഘോഷങ്ങൾ നടത്തുമ്പോൾ അതിലൊന്നും പങ്കെടുക്കാൻ കഴിയാതെ അസുഖ ബാധിരതായി ആശുപത്രിയിൽ കഴിയുന്നു കുട്ടികൾക്ക് റോസാപൂവും മധുരവും നൽകിയാണ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചത്.മണ്ഡലം പ്രസിഡണ്ട് ഷെക്കീർ പുനത്തിൽ അധ്യക്ഷത വഹിച്ച പരിപാടി യൂത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട്ട് ഉദ്ഘാടനം ചെയ്തു.
ആഷിഖ് മൻസൂർ, ജിജേഷ് ഗോപി, ഷാലു മനോജ്, ആശ ക്ലബ്കുന്ന്, റഷീദ് അപ്സര, ഐ എൻ ടി യു എസ് ഹോസ് പിറ്റൽ ജീവനക്കാരായ ജിജി തൃശിലേരി, ജറീഷ് മൂടമ്പത്ത്, രാഹുൽ പി ഡി, ഉനൈസ് തുടങ്ങിയവർ നേതൃത്വം നൽകി
