Event More NewsFeature NewsNewsPoliticsPopular NewsRecent News

സഹപാഠിയുടെ സ്വപ്‌നങ്ങൾക്ക് നിറം പകരാൻ ചങ്ങാതിക്കൂട്ടം

കൽപറ്റ:സമഗ്രശിക്ഷ കേരളം, ബി.ആർ.സി വൈത്തിരിയുടെ 2026 ചങ്ങാതിക്കൂട്ടം പരിപാടിയുടെ ബി.ആർ സി തല ഉദ്ഘാടനം ജി.വി.എച്ച്.എസ്.എസ് കൽപറ്റയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. കൽപറ്റ മുനിസിപ്പൽ ചെയർമാൻ പി.വിശ്വനാഥൻ അധ്യക്ഷനായ പടങ്ങിൽ എസ്.എസ്.കെ ജില്ലാ പ്രെജക്ട് കോ-ഓർഡിനേറ്റർ നിസാർ കമ്പ മുഖ്യപ്രഭാഷണം നടത്തി. ബി.പി.സി റ്റിൻ്റോ ജോസ് സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ നിഷ.സി.കെ. എ.ഇ.ഒ അഷ്റഫ്.കെ.ടി, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ഗിരീഷ്കുമാർ.പി.എസ്, ജൗഹർ.പി.എം, മുംതാസ്.പി, സജി വർഗീസ്, പ്രിൻസിപ്പൽ സജീവൻ.പി.ടി, പ്രധാനാധ്യാപിക സൽമ.എം, എസ്. എം.സി ചെയർമാൻ സതീഷ്‌കുമാർ.കെ, പി.ടി.എ പ്രസിഡൻ്റ് ജയരാജൻ.സി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കിടപ്പിലായ കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ പരിപാടിയിൽ കൂട്ടികൾക്ക് ഓണക്കോടി വിതരണവും, പങ്കെടുത്ത ഭിന്നശേഷി കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്‌തു. കുട്ടികളുടെ കലാപരിപാടിയും പായസ വിതരണവും നടത്തി. കുട്ടികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ച പരിപാടിയിൽ ജി.വി. എച്ച്.എസ്.എസ് കൽപറ്റയിലെ അധ്യാപകരും കുട്ടികളും പങ്കാളികളായി സ്പെഷ്യൽ എജ്യുക്കേറ്റർമാരായ ജിഷ ബിന്ദു.എം.കെ, ജ്യോതി.എൻസി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *