മാനന്തവാടി നിയോജക മണ്ഡലം; പൊതുമരാമത്ത് പ്രവൃത്തികൾ അവലോകനം ചെയ്തു
തിരുവന്തപുരം: മാനന്തവാടി നിയോജക മണ്ഡലത്തിലെ പൊതുമരാമത്തു വകുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തികളിൽ കാര്യക്ഷമമായി ഇടപെട്ട് പൂർത്തീകരിക്കുവാനുള്ളവ സമയ ബന്ധിതമായി പൂർത്തീകരിക്കുവാനും ബഡ്ജറ്റിൽ ഇടം പിടിച്ച പ്രവർത്തികളുടെ പരിശോധനകൾ പൂർത്തീകരിച്ച് എത്രയും പെട്ടെന്ന് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുവാനും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാർക്ക് നിർദ്ദേശം നൽകി. മാനന്തവാടി എം.എൽ എ ഉഷ വിജയന്റെ അഭ്യർഥന മാനിച്ച് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസ്സിൽ വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് വകുപ്പ് മന്ത്രിയുടെ നിർദ്ദേശം ഉണ്ടായത്. നിരത്ത്, കെട്ടിടങ്ങൾ, പാലങ്ങൾ എന്നീ വിഭാഗങ്ങളുടെ ചീഫ് എഞ്ചിനിയർമാർ, എക്സിക്യൂട്ടീവ് എഞ്ചിനിയർമാർ, എ.എക്സ്. ഇ.എ,ഇ മാർ, നാഷണൽ ഹൈവേ കേരള ; കെആർഎഫ്ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
