സ്കൂൾ സോഷ്യൽ സർവീസ് സ്കീം ത്രിദിന സഹവാസ ക്യാമ്പ് നടത്തി
മാനന്തവാടി: ജിവിഎച്ച്എസ് മാനന്തവാടിയിലെ സ്കൂൾ സോഷ്യൽ സർവീസ് സ്ീമിന്റെ ആഭിമുഖ്യത്തിൽ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബർ 30, 31, നവംബർ 1 തീയതികളിലായി സ്കൂളിൽ നടന്ന ക്യാമ്പ് മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി.എസ്. മൂസ ഉദ്ഘാടനം ചെയ്തു.സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന ഫ്രൂട്ട്സ് ഗാർഡനിലേക്കുള്ള ഫലവൃക്ഷത്തൈകളുടെ വിതരണം നഗരസഭ കൗൺസിലർ ഹംസ നിർവഹിച്ചു. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കെ.കെ. സുരേഷ് കുമാർ സ്വാഗതം ആശംസിച്ചു.
ചടങ്ങിൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ, പി.ടി.എ പ്രസിഡന്റ് അൻഷാദ് മാട്ടുമ്മൽ, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ജിജി, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ ഫൈസൽ, ഐശ്വര്യ, സീനിയർ അസിസ്റ്റൻ്റ് നസീമ, അധ്യാപകരായ ശശി ടി.ആർ., പ്രദീപ്, വാസുദേവൻ കെ. എന്നിവർ സംസാരിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഓർഡിനേറ്റർ ശ്രീജിത്ത് പി. നന്ദി പറഞ്ഞു.
മൂന്നു ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ സിനിമാ പ്രദർശനം, റീൽസ് നിർമ്മാണം, യോഗ പരിശീലനം, സുംബ പരിശീലനം, കായിക പരിശീലനം, നേതൃത്വ പരിശീലനം, കളിമൺ ശിൽപ നിർമ്മാണ ശിൽപശാല, ക്യാമ്പ് ഫയർ, എമ്മാവൂസ് വില്ല സന്ദർശനം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
