പോക്സോ നിയമം; നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
ബത്തേരി: ദേശീയ നിയമസേവന അതോറിറ്റിയുടെ ‘സുരക്ഷിത ബാല്യം അഭിയാൻ’ എന്ന അഖിലേന്ത്യാ സ്കൂൾ ബോധവൽക്കരണ ക്യാമ്പയിനിൻ്റെ ഭാഗമായി സുൽത്താൻ ബത്തേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി നിയമബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ബത്തേരി പൂമലയിലെ McLEOD’s ഇംഗ്ലീഷ് സ്കൂളിൽ നടന്ന പരിപാടിയിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അഥീന ബിജു 2012ലെ പോക്സോ നിയമത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിപാടി. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി പ്രജീഷ് വി.പി., പാരാ ലീഗൽ വോളണ്ടിയർമാരായ മുഹമ്മദ് അബ്‌ദുൽ റഹ്മാൻ, റസിയ.കെ., വിസ്‌മയ കെ.കെ., സുനിത എന്നിവർ പങ്കെടുത്തു.
