Event More NewsFeature NewsNewsPoliticsPopular NewsRecent News

ഗ്ലോബൽ കെഎംസിസി പ്രിവിലേജ് കാർഡ് വിതരണവും കുടുംബസംഗമവും നടത്തി

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസിയുടെ നേതൃത്വത്തിൽ മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ പ്രിവിലേജ് കാർഡ് വിതരണവും കുടുംബസംഗമവും പുതിയ പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപനവും നടത്തി. പന്തിപ്പൊയിൽ റിവൽ ഗേറ്റ് റിസോർട്ടിൽ നടന്ന പരിപാടി മുസ്ല‌ിം ലീഗ് ജില്ലാ സെക്രട്ടറി ഹാരിസ് കണ്ടിയൻ ഉദ്ഘാടനം ചെയ്‌തു. ഗ്ലോബൽ കെഎംസിസി പഞ്ചായത്ത് ട്രഷറർ മുഹ്സിൻ മന്നത്ത് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം.വി. ഷംസുദ്ദീൻ, ഗ്ലോബൽ കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറി പി.എ. ഗഫൂർ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ. അസ്മ‌, മെമ്പർ മുഹമ്മദ് പോൾ, ഈന്തൻ ഖാലിദ്, മുഹമ്മദ് പന്തിപ്പൊയിൽ, പോക്കർ ഹാജി, പി.കെ. അബ്‌ദുൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.മൂപ്പൻസ് മെഡിക്കൽ കോളേജിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ മെഡിക്കൽ ക്ലാസും സംഘടിപ്പിച്ചു.

പുതിയ ഭാരവാഹികൾ

പ്രസിഡന്റായി എ.സി. ഉസ്‌മാനെയും വൈസ് പ്രസിഡന്റുമാരായി മുനീർ കുന്നളം, ഹാരിസ് കല്ലാച്ചി, പി.ടി. ഇബ്രാഹിം എന്നിവരെയും ജനറൽ സെക്രട്ടറിയായി നൗഫൽ കൊച്ചിനെയും തെരഞ്ഞെടുത്തു. സെക്രട്ടറിമാരായി ബഷീർ പെരിഞ്ചോല, ലത്തീഫ് കഥ, സി.കെ. നിസാം എന്നിവരെയും ട്രഷററായി നിസാർ ചക്കരയെയും പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *