Feature NewsNewsPopular NewsRecent News

ഇ-മാലിന്യ ശേഖരണ യജ്ഞം നടത്തി

മാനന്തവാടി: നഗരസഭയുടെ നേതൃത്വത്തില്‍ ഇ-മാലിന്യ ശേഖരണ യജ്ഞം തുടങ്ങി.
നവംബര്‍ ഒന്നിന് ജില്ലയെ ഇ-മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ്
ഇലക്ട്രോണിക് മാലിന്യങ്ങള്‍ കൈമാറൂ, പരിസ്ഥിതിയെ സംരക്ഷിക്കൂ എന്ന സന്ദേശം ഉയര്‍ത്തി യജ്ഞം സംഘടിപ്പിച്ചത്. ഇ-മാലിന്യം ഹരിതകര്‍മസേനയ്ക്ക് കൈമാറുന്നതിന് നഗരസഭയിലെ ഒമ്പത്കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കി. വള്ളിയൂര്‍ക്കാവ് എംസിഎഫ് പരിസരത്ത് ഡോ.സുധീറില്‍നിന്നു ഇ-മാലിന്യം സ്വീകരിച്ച് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ഷിബു കെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ശരണ്യ ശ്രീജിത്ത്, സബിത, പി. കെ. ഹംസ, ജോണ്‍ കല്ലുമാക്കല്‍, ക്ലീന്‍ സിറ്റി മാനേജര്‍ രാജീവന്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, ഹരിത കര്‍മ സേനംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *