Event More NewsFeature NewsNewsPoliticsPopular NewsRecent News

ശ്രീറാം ഫിനാൻസ് സ്കോളർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു

മാനന്തവാടി: ശ്രീറാം ഫിനാൻസിൻ്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ട്രാൻസ്പോർട്ട് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ മക്കൾക്ക് നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ ഉഷ വിജയൻ നിർവഹിച്ചു. മാനന്തവാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ശ്രീറാം ഫിനാൻസ് ബ്രാഞ്ച് മാനേജർ ജയേഷ് പി.ആർ സ്വാഗതം പറഞ്ഞു. സോണൽ മാനേജർ ജിതേഷ് അധ്യക്ഷത വഹിച്ചു.60 ശതമാനം മാർക്ക് നേടി ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കാണ് പദ്ധതിയിലൂടെ വിദ്യാഭ്യാസ സഹായം ലഭ്യമാക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പിന്തുണ നൽകുന്നതിനും പദ്ധതി സഹായകരമാണെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലാകെ ഈ വർഷം ഇതുവരെ ഏകദേശം രണ്ട് ലക്ഷത്തോളം വിദ്യാർഥികൾക്ക് ശ്രീറാം ഫിനാൻസിന്റെ നേതൃത്വത്തിൽ സ്കോളർഷിപ്പ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു. എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് തുടർച്ചയായി അഞ്ചു വർഷം സ്കോളർഷിപ്പിന് അർഹതയുണ്ടെന്നും വരും വർഷങ്ങളിലും കൂടുതൽ അർഹരായ വിദ്യാർഥികൾക്ക് സഹായം ലഭ്യമാക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

മാനന്തവാടി സബ് ഇൻസ്പെക്ട‌ർ റോയ്, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കൂടിയായ വാർഡ് കൗൺസിലർ ശശി, ബി.എം.എസ് ജില്ലാ സെക്രട്ടറി സന്തോഷ്, സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗം ജോഷി, ശ്രീറാം ഫിനാൻസ് റീജിയണൽ മാനേജർമാരായ സജിലു, ജിഷ്, സുനിൽ, ഷിനോജ്, ബ്രാഞ്ച് മാനേജർമാരായ അരുൺ, രാഹുൽ, അബിൻ, സാബു, സജേഷ്, ദിലീപ് എന്നിവർ ആശംസകൾ നേർന്നു. റീജിയണൽ മാനേജർ ലിജുഷ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *