Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelTrending News

തെരുവുവിളക്കുകൾ തെളിയുന്നില്ല; പ്രതിഷേധവുമായി എൽ.ഡി.എഫ് കൗൺസിലർമാർ

മാനന്തവാടി: യു.ഡി.എഫ് നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അധികാരത്തിലേറി ഒമ്പത് മാസം കഴിഞ്ഞിട്ടും നഗരസഭയിലെ മിക്ക ഡിവിഷനുകളിലെയും തെരുവുവിളക്കുകൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ രംഗത്ത്.പല ഡിവിഷനുകളിലും തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തതിനാൽ പ്രദേശങ്ങൾ ഇരുട്ടിലാണെന്ന് കൗൺസിലർമാർ ആരോപിച്ചു. ആന, കാട്ടുപോത്ത്, കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെയും തെരുവുനായ്ക്കളുടെയും ശല്യം രൂക്ഷമായ മേഖലകളിൽ തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തത് ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഇവർ ചൂണ്ടിക്കാട്ടി. പ്രശ്നത്തിന് പരിഹാരം കാണാൻ നഗരസഭയുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികൾ ഉണ്ടാകാത്തതിനെ തുടർന്നാണ് പ്രതിഷേധം.

കൗൺസിൽ യോഗം ആരംഭിച്ച ഉടൻ മുദ്രാവാക്യം വിളികളുമായി എൽ.ഡി.എഫ് കൗൺസിലർമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഒക്ടോബർ 31നകം മുഴുവൻ തെരുവുവിളക്കുകളും അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാമെന്ന് ചെയർപേഴ്സൺ ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

പി.ടി. ബിജു, കെ.വി. ജുബൈർ, വി.ആർ. പ്രവീജ്, രാജു മൈക്കിൾ, ഉഷാ കേളു, എം.ആർ. രജനീഷ്, ശരണ്യ, ശ്രീജിത്, അഖിലേഷ് കെ.എസ്. എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *