വെള്ളമുണ്ട സി.ഡി.എസ്.ബാലസഭയുടെ ഭക്ഷ്യമേളശ്രദ്ധേയമായി
വെള്ളമുണ്ട: ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. ബാലസഭയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗദ കൊടുവേരി മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺ സക്കീന യോഗത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ ബാലസഭ ആർ.പി. നന്ദി അറിയിച്ചു. മേളയുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. തുടർന്ന് മേളയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനവിതരണവും നടന്നു.
