Event More NewsFeature NewsNewsPoliticsPopular NewsUncategorized

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്, സൗബിൻ ഷാഹിർ ഉൾപ്പെടെ 3 പ്രതികൾ; 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. 1000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവരാണ് പ്രതികൾ.

മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുടെ ലാഭത്തിന്റെ 40% നൽകാമെന്നു കാണിച്ചു പ്രതികൾ ഏഴു കോടി രൂപ കൈപ്പറ്റിയെന്നും ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ വഞ്ചിച്ചു എന്നുമാണ് അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് നൽകിയ പരാതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

FIR റദ്ദ് ചെയ്യണമെന്ന പ്രതികളുടെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. മരട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് SIT യാണ് അന്വേഷിച്ചത്.

406,420,120 b, 34, വകുപ്പുകളാണ് ചുമത്തിയത്. ചിത്രത്തിന്റെ നിർമ്മാതാക്കൾ നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തുള്ള തട്ടിപ്പ് ആയിരുന്നുവെന്നാണ് പൊലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലുള്ളത്. നടൻ സൗബിൻ ഷാഹിറിന്റെ പിതാവാണ് ഹർജിക്കാരൻ ബാബു ഷാഹിർ.

Leave a Reply

Your email address will not be published. Required fields are marked *