Feature NewsNewsPopular NewsRecent News

ക്ഷാമബത്ത: ഇടത് സംഘടനകളുടെ പ്രതിഷേധം പ്രഹസനം: കെ.ടി. ഷാജി

മാനന്തവാടി: സർക്കാർ ജീവനക്കാർക്കും

അധ്യാപകർക്കും രണ്ട് ശതമാനം ക്ഷാമബത്ത

അനുവദിച്ചതിനെതിരെ ഇടത് സംഘടനകൾ

നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾ വെറും

പ്രഹസനമാണെന്ന് എൻ.ജി.ഒ അസോസിയേഷൻ

വയനാട് ജില്ലാ പ്രസിഡന്റ്റ് കെ.ടി. ഷാജി.ക്ഷാമബത്ത

അനുവദിച്ച സർക്കാരിന് അഭിവാദ്യം അർപ്പിച്ച്

എൻ.ജി.ഒ അസോസിയേഷൻ മാനന്തവാടി ബ്രാഞ്ച്

സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത്

സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ

സർക്കാർ 269 മാസം ക്ഷാമബത്ത കുടിശ്ശിക

വരുത്തിയപ്പോൾ ഒരക്ഷരം പോലും മിണ്ടാതെ

അതിനെ ന്യായീകരിച്ചവരാണ് ഇപ്പോൾ

പ്രതിഷേധവുമായി രംഗത്തിറങ്ങുന്നതെന്നും അദ്ദേഹം

കൂട്ടിച്ചേർത്തു.ബ്രാഞ്ച് പ്രസിഡന്റ് സിനിഷ് ജോസഫ്

അധ്യക്ഷത വഹിച്ചു. എൻ.വി. അഗസ്റ്റ്യൻ, എം.ജെ.

സന്തോഷ്, കെ.എസ്. സാലു എന്നിവർ പ്രസംഗിച്ചു.

സത്യഭാമ, ജംഷീർ, ഡെയ്‌സി, പി.വി. സന്തോഷ്, ടിൽറ്റി

ജോർജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *