Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelTrending NewsUncategorizedWorldഇന്ത്യകൃഷികേരളംകൗതുകം

തപാൽ ദിനം ആചരിച്ച് ചുണ്ടേൽ ആർ.സി.എൽ.പി. സ്കൂൾ

ചുണ്ടേൽ: ലോക തപാൽ ദിനത്തോടനുബന്ധിച്ച് ചുണ്ടേൽ ആർ.സി.എൽ.പി. സ്കൂളിലെ നല്ല പാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളും അധ്യാപകരും ചുണ്ടേൽ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനങ്ങൾ, തപാൽ സേവനങ്ങൾ, വിവിധ തപാൽ ഉപകരണങ്ങൾ എന്നിവയെക്കുറിച്ച് ജീവനക്കാർ കുട്ടികൾക്ക് വിശദീകരിച്ചുനൽകി. സ്കൂളിൽ തപാൽപ്പെട്ടി സ്ഥാപിക്കുകയും വിശിഷ്ട വ്യക്തികൾക്ക് കുട്ടികൾ കത്തുകളെഴുതി പോസ്റ്റ് ഓഫീസിലെ തപാൽപ്പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്തു. കൂടാതെ കുട്ടികൾ പരസ്പരം കത്തുകളെഴുതി സ്കൂളിലെ തപാൽപ്പെട്ടിയിലും നിക്ഷേപിച്ചു. തപാൽ സംവിധാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും കത്തെഴുത്തിലൂടെ ഭാഷാപരമായ കഴിവുകളും ആശയവിനിമയശേഷിയും വളർത്താനും ഈ പ്രവർത്തനം കുട്ടികൾക്ക് സഹായകമായി. പ്രവർത്തനങ്ങൾക്ക് കോഡിനേറ്റർമാരായ ജൂലി ടീച്ചർ, ഹണി ടീച്ചർ, റിജിഷ ടീച്ചർ, എനിൽ സർ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *