Event More NewsFeature NewsNewsPoliticsPopular NewsRecent News

തെരുവുവിളക്കുകൾ നിശ്ചലം; പുനഃസ്ഥാപിക്കൽ നടപടികൾ ത്വരിതപ്പെടുത്തണം: എസ്.ഡി.പി.ഐ

മൂപ്പൈനാട്: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ തെരുവുവിളക്കുകൾ മാസങ്ങളായി പ്രവർത്തനരഹിതമായിട്ടും പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിലപാട് തിരുത്തണമെന്നും അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും എസ്.ഡി.പി.ഐ മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അയ്യൂബ് നെടുങ്കരണ ആവശ്യപ്പെട്ടു.

പുതിയ ഭരണസമിതി നിലവിൽ വന്ന് ഒരു വർഷത്തോടടുക്കുമ്പോഴും പൊതുജനങ്ങൾ ഒത്തുചേരുന്ന റിപ്പൺ, പുതുക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പോലും പ്രവർത്തനരഹിതമായി തുടരുകയാണ്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിൽ ഇടപെടേണ്ട വാർഡ് മെമ്പർമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ മൗനം പ്രതിഷേധാർഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊതുജനങ്ങളുടെ സുരക്ഷയെയും രാത്രികാല യാത്രകളെയും ബാധിക്കുന്ന വിഷയത്തിൽ അധികൃതർ അടിയന്തരമായി ഇടപെട്ട് തെരുവുവിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും പ്രവർത്തനക്ഷമമാക്കണമെന്നും ഉത്തരവാദിത്വമില്ലായ്മയ്ക്കെതിരെ പൊതുജനങ്ങൾ ശബ്ദമുയർത്തണമെന്നും അയ്യൂബ് നെടുങ്കരണ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *