താക്കോല്‍ ദാനം നടത്തി
പുല്പള്ളി: വയനാട്ടിലെ പ്രമുഖ സര്‍വമത തീര്‍ത്ഥാടന കേന്ദ്രമായ ചീയമ്പം മോര് ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടവക നിര്‍മ്മിച്ചു നല്കിയ ഭവനത്തിന്റെ താക്കോല്‍ദാനം കോഴിക്കോട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ പൗലോസ് മോര് ഐറേനിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. ഇടവകയ്ക്കുവേണ്ടി വികാരി ഫാ. ബേസില്‍ കരനിലത്ത്, ട്രസ്റ്റി സിജു പൗലോസ്, സെക്രട്ടറി എ കെ ഏലിയാസ് എന്നിവര്‍ താക്കോല്‍ ഏറ്റുവാങ്ങി
