Feature NewsNewsPopular NewsRecent News

ലോക ഹൃദയദിനം: വയനാട് ജില്ലാതല സൈക്കിൾ റാലിയും വാക്കത്തോണും

കൽപ്പറ്റ: ലോക ഹൃദയ ദിനത്തിന്റെ ഭാഗമായിആരോഗ്യവകുപ്പ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, വയനാട് ബൈക്കേഴ്സ് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ സൈക്കിൾ റാലി, വാക്കത്തോൺ, ബോധവത്ക്കരണ ക്ലാസ്സ്, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ വി. ചെൽസാസിനി വാക്കത്തോണിൽ പങ്കെടുത്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ എസ് കെ എം ജെ ഹൈസ്കൂളിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ സിവിൽ സ്റ്റേഷനിൽ അവസാനിച്ചു.വയനാട് ബൈക്കേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന സൈക്കിൾ റാലി എ.ഡി.എം കെ അജീഷ് ഫ്ലാഗ് ഓഫ് ചെയ്തു. സിവിൽ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച സൈക്കിൾ റാലി മേപ്പാടിയിലെത്തി തിരികെ സിവിൽ സ്റ്റേഷനിൽ സമാപിച്ചു. കൽപ്പറ്റ ഫാത്തിമ മാതാ നഴ്സിംഗ് കോളേജിലെ വിദ്യാർഥികൾ ബോധവത്ക്കരണ ഫ്ലാഷ് മോബും സ്‌കിറ്റും അവതരിപ്പിച്ചു.

ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.വി സിന്ധു അധ്യക്ഷത വഹിച്ചു. ജില്ലാ എൻസിഡി നോഡൽ ഓഫീസർ ഡോ. പി.എസ് സുഷമ ഹൃദയ ദിന സന്ദേശം നൽകി. ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. ആര്യ വിജയകുമാർ, ഐ എം എ ജില്ലാ കമ്മിറ്റി ചെയർപേഴ്സൺ ഡോ. എം പി രാജേഷ് കുമാർ, കൽപ്പറ്റ ഐ എം എ പ്രസിഡന്റ്റ് ഡോ. സമീഹ സൈതലവി, ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ പി എം ഫസൽ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *