Event More NewsFeature NewsNewsPoliticsPopular NewsRecent News

ടൗൺ ശുചീകരണം നടത്തി

പുൽപ്പള്ളി
പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ടൗൺ ശുചീകരണം നടത്തി. പുൽപ്പള്ളി ബസ്റ്റാൻഡിൽ നിന്നാരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജോഷി ചാരുവേലിൽ അധ്യക്ഷനായി .വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട്മാത്യു മത്തായി ആതിര, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കലാ രാജ് ഉണ്ണികൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ മ ഗേഷ്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ നിഖിൽ, ഡോ. പ്രഭാകരൻ, ഡോ. ബി പി എസ് ലത, മറ്റ് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി കെ എ സുധ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ഹരീഷ് നന്ദിയും പറഞ്ഞു. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ നീണ്ടുനിൽക്കുന്ന ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ടൗൺ ശുചീകരണം നടത്തിയത്.7 ഗ്രൂപ്പുകളായി തിരിഞ്ഞ് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, ഹരിത കർമ്മ സേന, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് ജീവനക്കാർ, വ്യാപാരികൾ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *