Feature NewsNewsPopular NewsRecent News

മെഡിക്കൽ കോളേജിൽ രോഗിസൗഹൃദ സംവിധാനം ഉറപ്പാക്കണം; നിവേദനം നൽകി യങ് ഡെമോക്രാറ്റ്സ്

മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളേജിലെ ആശുപത്രി സേവനങ്ങളും ഭരണസംവിധാനവും കൂടുതൽ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് യങ് ഡെമോക്രാറ്റ്സ് ജില്ലാ കൺവീനർ കെ എസ് മുഹമ്മദ് സകരിയ്യ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് നിവേദനം നൽകി. രോഗികൾക്ക് ആവശ്യമായ മരുന്നുകളും പരിശോധനകളും സമയബന്ധിതമായി ലഭ്യമാക്കുക, വിവിധ കൗണ്ടറുകളിലെ കാത്തിരിപ്പ് കുറയ്ക്കുക, ആവശ്യമായ ജീവനക്കാരുടെ സേവനം ഉറപ്പാക്കുക, ഒ.പി–വാർഡ് സംവിധാനങ്ങൾ കാര്യക്ഷമമാക്കുക, ശുചിത്വവും ശുചിമുറി–ചൂടുവെള്ള സൗകര്യങ്ങളും മെച്ചപ്പെടുത്തുക, ആവശ്യമായിടത്ത് വൺ-വിൻഡോ സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചത്. ആശുപത്രിയിലെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുകയും രോഗികളുടെ പരാതികൾക്ക് സമയബന്ധിതമായി പരിഹാരം കാണുകയും ചെയ്ത് കൂടുതൽ രോഗിസൗഹൃദമായ അന്തരീക്ഷം ഉറപ്പാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. മാനന്തവാടി അസംബ്ലി കമ്മിറ്റി ട്രഷറർ സൈനുദ്ധീൻ സി കെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *