Feature NewsNewsPopular NewsRecent News

നല്ലൂർനാട് അംബേദ്കർ സ്കൂളിൽ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താൻ’സ്പെല്ലിങ് ബി’ പദ്ധതി

മാനന്തവാടി: വിദ്യാർഥികളുടെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താൻ നല്ലൂർനാട് എ.എം.എം.ആർ.ജി.എച്ച്. എസ്.എസിൽ ‘സ്പെല്ലിങ് ബി’ പദ്ധതി തുടങ്ങി. ജില്ലാ പഞ്ചായത്തംഗം ജിൽസൺ തൂപ്പുങ്കര ഉദ്ഘാടനം ചെയ്തു. സ്‌കൂൾ സീനിയർ സൂപ്രണ്ട് കെ. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ എ.സ്വർഗിണി,പ്രധാനധ്യാപകൻ എസ്.അബ്ദുള്ള, സീനിയർ അസിസ്റ്റൻ്റ് ഷാജി എബ്രഹാം, അധ്യാപിക വി.സ്മിത എന്നിവർ സംസാരിച്ചു. എസ്.സുമേഷ് സ്പെൽ മാസ്റ്ററായി. പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന അഞ്ച് മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ പരിപാടിയിൽ പങ്കെടുത്തു. ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുക, ഇംഗ്ലീഷ് വാക്കുകൾ സ്പെല്ലിംഗ് തെറ്റാതെ എഴുതാൻ പ്രാപ്തരാക്കുക, വാക്കുകളുടെ ശരിയായ അക്ഷരക്രമം തിരിച്ചറിയാനും ഓർമ്മശേഷി ശക്തിപ്പെടുത്താനും സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *