യങ് ഡെമോക്രാറ്റ്സ് കൽപ്പറ്റ അസംബ്ലി യൂത്ത് കൗൺസിൽ സമാപിച്ചു ;ടി.എം.അഷ്റഫ് പ്രസിഡന്റ്, നൗഫൽ പി.ടി, അർഷാദ് സെക്രട്ടറിമാർ
മേപ്പാടി: യങ് ഡെമോക്രാറ്റ്സ് കൽപ്പറ്റ അസംബ്ലി യൂത്ത് കൗൺസിൽ മേപ്പാടി ലൈബ്രറി ഹാളിൽ സമാപിച്ചു. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് യുവജനങ്ങളുടെ രാഷ്ട്രീയസാമൂഹിക ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനും ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് കൗൺസിൽ രൂപം നൽകി.ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയംഗം അനസ് കെ വിയുടെ അധ്യക്ഷതയിൽ നടന്ന കൗൺസിൽ എസ്.ഡി.പി.ഐ കൽപ്പറ്റ മണ്ഡലം പ്രസിഡൻ്റ് കരീം മുട്ടിൽ ഉദ്ഘാടനം ചെയ്തു.
യങ് ഡെമോക്രാറ്റ്സ് സംസ്ഥാന ഓർഗനൈസിംഗ് കമ്മിറ്റിയംഗം കെ. ഷെമീർ, ജില്ലാ കൺവീനർ കെ.എസ്. മുഹമ്മദ് സകരിയ്യ, ജില്ലാ ജോയിന്റ് കൺവീനർമാരായ അജ്‌നാസ് പി.കെ., ആഷിഖ് പി, സവാദ് വി., ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയംഗം അഫ്സൽ എം,എസ്.ഡി.പി.ഐ മണ്ഡലം സെക്രട്ടറി ജാഫർ എം, വിമൻ ഇന്ത്യ മൂവ്മെന്റ് മണ്ഡലം പ്രസിഡന്റ് സാഹിറ, ജോയിൻ്റ് സെക്രട്ടറി ഉമൈബ, പഞ്ചായത്ത് സെക്രട്ടറി മുനീറ എസ്.ഡി.ടി.യു ഏരിയ പ്രസിഡന്റ് യു.കെ. ഫൈസി എന്നിവർ സംസാരിച്ചു.
യങ് ഡെമോക്രാറ്റ്സ് കൽപ്പറ്റ അസംബ്ലി കമ്മിറ്റിയുടെ പ്രഥമ ഭാരവാഹികളായി ടി.എം. അഷ്റഫ് – പ്രസിഡൻ്റ്, ജുമാന, സിറാജ് കെ.പി. വൈസ് പ്രസിഡൻറുമാർ, നൗഫൽ പി.ടി., അർഷാദ് -സെക്രട്ടറിമാർ, നസ്‌റീന സി.എച്ച്., മുജീബ് എ, മുഹമ്മദ് ഫാദിൽ – ജോയിൻ്റ് സെക്രട്ടറിമാർ, ഷംസുദ്ധീൻ – ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
കമ്മിറ്റിയംഗങ്ങളായി ഇമ്മാനുവൽ, സഹല, മുനീർ, സമീറ കെ.എം എന്നിവരെയും തിരഞ്ഞെടുത്തു.
യുവജനങ്ങളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക നീതി, ജനാധിപത്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ഇടപെടലുകൾശക്തമാക്കാനും പ്രാദേശിക തലത്തിൽ
യുവജനങ്ങളെ സംഘടിപ്പിച്ച് ജനകീയ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടാനും കൗൺസിൽ തീരുമാനിച്ചു.
തുടർന്ന് നിയുക്ത ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് മേപ്പാടി ടൗണിൽ റാലിയും
