Event More NewsFeature NewsNewsPoliticsPopular NewsRecent News

മാനന്തവാടി ജി.എച്ച്.എസ്.എസിൽ പരിസ്ഥിതി ശില്പശാലയും ആയുർവേദ ദിനാചരണവും സംഘടിപ്പിച്ചു

മാനന്തവാടി: വിവിധ സർക്കാർ വകുപ്പുകളുടെയും ഒയിസ്ക ഇന്റർനാഷണലിന്റെയും സഹകരണത്തോടെ മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വളണ്ടിയർമാർക്കായി ഏകദിന പരിസ്ഥിതി ശില്പശാലയും ആയുർവേദ ദിനാചരണവും സംഘടിപ്പിച്ചു. ഒയിസ്ക കണ്ണൂർ ജില്ലാ സെക്രട്ടറി കക്കോത്ത് പ്രഭാകരന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ശില്പശാലയുടെ ഉദ്ഘാടനം മാനന്തവാടി എം.എൽ.എ. ഉഷാ വിജയനും, ആയുർവേദ ദിനാചരണത്തിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യനും നിർവഹിച്ചു.

ഡി.എഫ്.ഒ. ആർ. സന്തോഷ് കുമാർ ഐ.എഫ്.എസ്. പരിസ്ഥിതി സന്ദേശം നൽകിയ ചടങ്ങിൽ, ഒയിസ്ക സൗത്ത് ഇന്ത്യൻ ചാപ്റ്റർ പ്രസിഡന്റ് ഫിലിപ്പ് കെ. ആന്റണി മുഖ്യപ്രഭാഷണം നടത്തി. ഒയിസ്ക വയനാട് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ റഹ്മാൻ കാതിരി പദ്ധതി വിശദീകരണം
നടത്തി.

പ്രിൻസിപ്പൽ പി.സി. തോമസ്, എൻ.എസ്.എസ്. കോഡിനേറ്റർ അജീഷ് എ.പി., മാനന്തവാടി റെയിഞ്ച് ഓഫീസർ സൂരജ് പി., അഗ്നിരക്ഷാ സേനാംഗങ്ങളായ ബിനീഷ് ബേബി, ജോബി പി.യു., വാട്ടർ അതോറിറ്റി ക്വാളിറ്റി വിഭാഗം ജീവനക്കാരൻ നിഖിൽ പോൾ, റിട്ട. ഫാർമസിസ്റ്റ് റോയി ടി.സി., ഒയിസ്ക പ്രതിനിധികളായ കെ.സി. മോഹനൻ, ഡോ. എ.ടി. സുരേഷ്, ശാസ്ത്രജ്ഞൻ മണിലാൽ, എസ്.എം.സി. അംഗം മൊയ്തു അണിയാരത്ത്, വിദ്യാർത്ഥി പ്രതിനിധികളായ അവന്തിക അനീഷ്, അതുൽ തോമസ്, അതുൽ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി ബോസ് എസ്.കെ. മെഡിക്കൽ ക്ലാസിന് നേതൃത്വം നൽകി.

തുടർന്ന് തൊഴിൽ പരിശീലനം, വിവിധ ബോധവൽക്കരണ ക്ലാസുകൾ, ഔഷധസസ്യ പോസ്റ്റർ പ്രദർശനം, ഔഷധ ദ്രവ്യങ്ങളെ തിരിച്ചറിയുന്ന മത്സരം, യോഗ, കലാപരിപാടികൾ എന്നിവ അരങ്ങേറി. പങ്കെടുത്ത മുഴുവൻ വളണ്ടിയർമാർക്കും സർട്ടിഫിക്കറ്റുകളും മത്സര വിജയികൾക്ക് മെഡലുകളും വിതരണം ചെയ്തു. കക്കോത്ത് പ്രഭാകരന്റെ നേതൃത്വത്തിൽ നടക്കുന്ന 19-ാമത് ശില്പശാലയാണിത്. ചടങ്ങിൽ പ്രഭാകരനെ മുനിസിപ്പാലിറ്റി ചെയർപേഴ്സണും എം.എൽ.എ.യെ ഒയിസ്ക കണ്ണൂർ ജില്ലാ സെക്രട്ടറി കക്കോത്ത് പ്രഭാകരനും ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *