വന്യജീവി വാരാഘോഷം-വിദ്യാർഥികൾക്കാ യി മത്സരങ്ങൾ
കൽപറ്റ:ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സ്കൂള്‍-കോളേജ് വിദ്യാർഥികൾക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ടിനും മൂന്നിനും ജില്ലാതല മത്സരങ്ങളും എട്ടിന് സംസ്ഥാനതല മത്സരങ്ങളും നടത്തും. ലോവര്‍ പ്രൈമറി വിദ്യാർഥികൾക്ക് പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് ഇനങ്ങളിലും അപ്പര്‍ പ്രൈമറി വിദ്യാർഥികൾക്ക് പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ്, ക്വിസ് ഇനങ്ങളിലും മത്സരം നടക്കും. ഹൈസ്കൂൾ വിഭാഗത്തിന് ലൈവ് മോഡലിങ് മത്സരവും ഹൈസ്കൂള്‍, കോളേജ് (ഹയർ സെക്കന്‍ഡറിക്ക് മുകളില്‍) വിദ്യാർഥികൾക്കായി പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍ പെയിന്റിങ്, ക്വിസ്, ഉപന്യാസം (മലയാളം), പ്രസംഗം (മലയാളം) ഇനങ്ങളിലും മത്സരങ്ങള്‍ നടക്കും. സര്‍ക്കാര്‍ എയ്ഡഡ്/അംഗീകൃത സ്വാശ്രയ സ്കൂളുകള്‍, അംഗീകൃത അണ്‍എയ്ഡഡ് അല്ലെങ്കില്‍ സെല്‍ഫ് ഫിനാന്സിങ്സ്കൂള്/ കോളേജ്, പ്രൊഫഷണല്‍ കോളേജ്, പോളിടെക്നിക് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. ഫോൺ :04936 202623, 8547603851, 8547603846
